കൊയിലാണ്ടി: വര്‍ക്ക് ഷോപ്പില്‍ നിന്ന് 20 ലിറ്റര്‍ ചാരായം പിടികൂടിയ കേസില്‍ പ്രതിയെ കോടതയില്‍ ഹാജരാക്കി. കൂടരഞ്ഞി കാരാട്ട് പാരദേശത്ത് വടക്കാഞ്ചേരി വീട്ടില്‍ വി.വി. ജി ജോ (43) വിനെയാണ് എക്‌സൈസ് കോടതിയില്‍ ഹാജരാക്കിയത്.

ഇയാളുടെ വര്‍ക്ക് ഷോപ്പില്‍ വെച്ച് 20 ലിറ്റര്‍ ചാരായവുമായി കോഴിക്കോട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് കസ്റ്റഡിയിലെടുത്തത്.
പ്രതിയേയും തൊണ്ടിയും കോടതിയില്‍ ഹാജരാക്കി. കഴിഞ്ഞ മാസം 13 ന് ഇയാളുടെ വീട്ടില്‍ നിന്ന് 1200 ലിറ്റര്‍ വാഷും 20 ലിറ്റര്‍ ചാരായവും പിടികൂടിയിരുന്നെങ്കിലും ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.
വാടക വീടുകള്‍ കേന്ദ്രീകരിച്ചും ഇയാള്‍ വാറ്റു നടത്താറുണ്ടെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രിവന്റീവ് ഓഫീസര്‍ പി.കെ അനില്‍ കുമാറിന്റെ നേതൃത്വത്തില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ വി.എ ജസ്റ്റിന്‍, ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍ സി. വിജയന്‍, ഡ്രൈവര്‍ എന്‍.പി. പ്രബീഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
20 liters of ash was seized from the workshop of a native of Koodaranji