അത്തോളി : ഗ്രാമപഞ്ചായത്തും കേരള ഗ്രാമീണ ബാങ്കും സംയുക്തമായി നടപ്പിലാക്കിയ ഓണ്‍ലൈന്‍ പണമടക്കല്‍ സംവിധാനം അത്തോളി പഞ്ചായത്ത് ഫ്രണ്ട് ഓഫീസിലും തുടങ്ങി.

മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് പണമടക്കാന്‍ കഴിയും. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സി.കെ. റിജേഷ് അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് സെക്രട്ടറി കെ. ഹരിഹരന്‍ , ഗാമീണ ബാങ്ക് മാനേജര്‍ പി.ജി. നീതു, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഷീബ രാമചന്ദ്രന്‍ , എ എം സരിത, മെമ്പര്‍മാരായ സന്ദീപ് കുമാര്‍ , എ.എം വേലായുധന്‍ എന്നിവര്‍ പങ്കെടുത്തു.
SMART OFFICE - ATHOLI GRAMA PANCHAYATH OFFICE