താമരശ്ശേരി :താമരശ്ശേരി എക്‌സൈസ് സര്‍ക്കിള്‍ പാര്‍ട്ടി കോഴിക്കോട് ഐബി പ്രിവന്റീവ് ഓഫീസര്‍ ചന്ദ്രന്‍ കുഴിച്ചാലില്‍ നല്‍കിയ രഹസ്യ വിവരത്തെ തുടര്‍ന്ന് പെരിങ്ങോട് ഭാഗത്ത് നടത്തിയ വ്യാപകമായ റെയ്ഡില്‍ വന്‍ വാറ്റ് കേന്ദ്രം കണ്ടെത്തി കേസെടുത്തു.

മൂന്ന് ബാരലുകളിലായി സൂക്ഷിച്ചുവെച്ച 460 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും ഗ്യാസ് അടുപ്പും പിടിച്ചെടുത്തിട്ടുണ്ട്.
അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സന്തോഷ് കുമാര്‍ സിയുടെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ പ്രിവന്റവ് ഓഫീസര്‍ ചന്ദ്രന്‍ കുഴിച്ചാലില്‍ സിഇഒ മാരായ പ്രദീപ്, പ്രസാദ്, ബിനീഷ് കുമാര്‍, ഡ്രൈവര്‍ രാജന്‍ എന്നിവര്‍ പങ്കെടുത്തു. കഴിഞ്ഞദിവസം എട്ടേക്കറ ടാങ്കിന് അടുത്ത് നിന്നും 25 ലിറ്റര്‍ ചാരാവും കണ്ടെടുത്ത് കേസ് ആക്കിയിരുന്നു.
EXCISE RAID IN PERINGODU -THAMARASSERY EXCISE TEAM