അത്തോളി: പെട്രോളുമായി അത്തോളി ഭാഗത്തേക്ക് വരികയായിരുന്ന ടാങ്കര്‍ ലോറി റോഡരികിലെ ചളിയില്‍ താഴന്ന് ഗതാഗതം തടസ്സപ്പെട്ടു. ടാങ്കര്‍ ലോറിക്ക് സൈഡ് നല്‍കിയ ചരക്ക് ലോറിയും റോഡിന്റെ വലത് വശം താഴ്ന്നാണ് ഗതാഗത തടസ്സമുണ്ടായത്.

ഇന്ന് രാവിലെ 11.30 ഓടെയാണ് അപകടം നടന്നത്. ജല ജീവന്‍ മിഷന്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മണ്ണിട്ട് നികത്തിയ ഭാഗത്താണ് ടാങ്കര്‍ ലോറി താഴ്ന്നത് . എഫ് സി ഐ ഗോഡൗണില്‍ നിന്നും പൂനൂര്‍ പെട്രോള്‍ പമ്പിലെയ്ക്ക് ഇന്ധനവുമായി പോകുന്നതിനിടെയാണ് അപകടമുണ്ടായത്.
ചരക്ക് ലോറി തൊടുപുഴയില്‍ നിന്നും ടൈല്‍സ് മെറ്റിരിയലുമായി പോവുകയായിരുന്നു. സംഭവം നടന്നയുടനെ ബീച്ച് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തിയിരുന്നു. വെങ്ങളത്ത് നിന്ന് എത്തിയ റിക്കവറി വാനും കൊയിലാണ്ടിയില്‍ നിന്നും എത്തിയ ക്രെയിനും ഉപയോഗിച്ച് രണ്ട് വാഹനങ്ങളും സംഭവ സ്ഥലത്തു നിന്നും മാറ്റി ഗതാഗതം പുന്ന സ്ഥാപിച്ചു.
ബീച്ച് ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ അരുണ്‍ കെ , സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍ രഞ്ജി ദേവന്‍, ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍ എ.പി.ലിജാം, അനീഷ് പ്ലാസിഡ്, നിതിന്‍,മുഹമ്മദ് ആസിഫ്, ഹോംഗാര്‍ഡ് ലോഹി ദാക്ഷന്‍ . അത്തോളി സ്റ്റേഷന്‍ സി ഐ , ശ്രീജിത്ത് ,എസ് ഐ . മുഹമ്മദലി, സി.പി. ഒ .മാരായ രജീഷ്, രതീഷ് ,എന്നിവര്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ചു.
Traffic block in kuniyil katavu -atholi road