ബാലുശ്ശേരി: നടുവണ്ണൂര്‍ ഗ്രാന പഞ്ചായത്തില്‍ നിപ രോഗവ്യാപനം തടയുന്നതിനായി ജനപ്രതിനിധികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍ എന്നിവരുടെ യോഗം ചേര്‍ന്നു. പഞ്ചായത്ത്പ്രസിഡന്റ് ടി.പി .ദാമോദരന്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യ വകുപ്പും ജില്ലാ ഭരണകൂടവും നടപ്പാക്കുന്ന കര്‍മ പരിപാടിയെക്കുറിച്ച്‌മെഡിക്കല്‍ ഓഫിസര്‍ സി.ബി നോയ് വിശദീകരിച്ചു.

പൊതുജന സമ്പര്‍ക്കത്തില്‍ നിയന്ത്രണം വേണമെന്നും പൊതുപരിപാടികളും ഒത്തുചേരലുകളും പരമാവധി ഒഴിവാക്കണമെന്നും തീരുമാനിച്ചു. പൊതുജനങ്ങള്‍ പാലിക്കേണ്ടകാര്യങ്ങളെ സംബന്ധിച്ച് ആരോഗ്യ വകുപ്പി ന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നിയന്ത്രണ നിര്‍ദേശങ്ങള്‍ സംബന്ധിച്ച്‌നോട്ടിസ് വിതരണം ചെ യ്യാന്‍ തീരുമാനിച്ചു.
പഞ്ചായത്ത്സ്ഥിരം സമിതിഅധ്യക്ഷന്‍ ടി.സി.സുരേന്ദ്രന്‍, പഞ്ചായത്ത്അംഗം സജീവന്‍ മക്കാട്ട്, പഞ്ചായത്ത്‌സെക്രട്ടറി ഒ.മനോജ്, വില്ലേജ്ഓഫിസര്‍ പി .ബി നുരാജ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്ട കെ.വി .വി പ്ലവന്‍ എന്നിവര്‍ പ്രസംഗിച്ചു.
കീഴരിയൂര്‍ : നിപ വൈറസിനെ പ്രതിരോധിക്കാന്‍ കീഴരിയൂരില്‍ പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കി. പഞ്ചായത്ത ്പ്രസിഡന്റ് കെ.കെ.നിര്‍മലയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ജാഗ്രതാ സമിതി രൂപീ കരിച്ചു.
കീഴരിയൂര്‍ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍.കെ.അഷറഫ് പ്രതിരോധ പ്രവര്‍ത്തന പദ്ധതി വിശദീകരിച്ചു.
പഞ്ചായത്ത് സെക്രട്ടറി കെ.അന്‍സാര്‍, പഞ്ചായത്ത് വൈസ്പ്രസിഡന്റ്എന്‍.എം.സുനില്‍, സ്ഥിരം സമിതി അധ്യക്ഷരായ ഐ.സജീവന്‍, വി .പി .നിഷ, മെംബര്‍മാരായ എം.സുരേഷ്, ഇ.എം.മനോജ്, കെ.സി.രാജന്‍, സിപി എം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ.ടി.രാഘവന്‍, മണ്ഡലം കോണ്‍ഗ്രസ ്പ്രസിഡന്റ് ഇടത്തില്‍ ശിവന്‍, ടി.ബാബു തുടങ്ങിയവര്‍ പ്രസംഗിച്ചു.
Nipa resistance ACTION IN NADUVANNUR GRAMA PANCHAYATH