ബാലുശ്ശേരി: നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ജില്ലയില്‍ രൂപീകരിച്ച കണ്‍ട്രോള്‍ റൂം സജീവം. അഡ്വ. കെ.എം സച്ചിന്‍ദേവ് എം.എല്‍.എ കണ്‍ട്രോള്‍ റൂമില്‍ നേരിട്ടെത്തി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. 19 കോര്‍ കമ്മറ്റികളുടെ നേതൃത്വത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതാണ് ഗവ. ഗസ്റ്റ്ഹൗസിലെ നിപ കണ്‍ട്രോള്‍ റൂം.

പൊതു ജനങ്ങള്‍ക്കും സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കുമായി മാനസിക പിന്തുണയും നല്‍കി വരുന്നു. ഇതുവരെ കണ്ടെത്തിയ സമ്പര്‍ക്ക പട്ടികയിലുള്ള മുഴുവന്‍പേരെയും ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിക്കുന്നതും പുരോഗമിക്കുന്നു.
ചികിത്സ, മരുന്ന്, സുരക്ഷാ ഉപകരണങ്ങള്‍, വിവിധ ആശുപത്രികളുടെ ഏകോപനം, ഡേറ്റ മാനേജ്‌മെന്റ്, കൗണ്‍സിലിംഗ്, മീഡിയ ഏകോപനം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ കണ്‍ട്രോള്‍ സെല്ലില്‍ മികച്ച രീതിയില്‍ പുരോഗമിക്കുന്നുണ്ട്.
കണ്‍ട്രോള്‍ റൂമിലെ കോള്‍ സെന്ററില്‍ 24 മണിക്കൂറും പൊതുജനങ്ങള്‍ക്ക് ബന്ധപ്പെടാം.0495 2383100, 0495 2383101, 0495 2384100, 0495 2384101, 0495 2386100 എന്നീ നമ്പറുകളില്‍ സംശയനിവാരണം നടത്താം.
SACHIN DEV MLA VISITED NIPHA CONTROL ROOM IN KOZHIKODE