ബാലുശ്ശേരി : മുസ്ലീം ലീഗ് നേതാവ് പാണക്കാട് ബഷീറലി ശിഹാബ് തങ്ങള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. അപകടത്തില്‍ തങ്ങള്‍ക്ക് പരിക്കേറ്റു.

പരിക്കേറ്റ തങ്ങളെ ഉളേള്യരി മൊടക്കല്ലൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് കോഴിക്കോട് മൈത്രയിലേക്ക് മാറ്റി. പരിക്ക് സാരമല്ല എന്നാണ് പ്രാഥമിക വിവരം.
ബാലുശ്ശേരി പുത്തൂര്‍വെട്ടത്ത് വെച്ച് അല്‍പ്പ സമയം മുന്‍പാണ് അപകടം നടന്നത് .
നായ റോഡിന് കുറുകെ ചാടിയതിനെ തുടര്‍ന്ന് ഇദ്ദേഹം സഞ്ചരിച്ച ഇന്നോവ നിയന്ത്രണംവിട്ട് വൈദ്യുതിപോസ്റ്റില്‍ ഇടിക്കുകയായിരുന്നു.
accident in puthooe vettam balussery