ഉള്ളിയേരി : പ്രധാന മന്ത്രി നരേന്ദ്രമോദിയുടെ 73 ാം ജന്മദിന ആഘോഷത്തിന്റെ ഭാഗമായി. ബിജെപി ഉള്ളിയേരി മണ്ഡലം കമ്മറ്റിയുടെ നേത്യത്വത്തില്‍ കേക്ക് മുറിച്ചു ജന്മദിനം ആഘോഷിച്ചു.

ഉള്ളിയേരിയില്‍ ആഘോഷ പരിപാടിക്ക് ബി.ജെ.പി മണ്ഡലം പ്രസിഡണ്ട് സുഗീഷ് കൂട്ടാലിട ,സംസ്ഥാന കൗണ്‍സില്‍ അംഗം രാജേഷ് കായണ്ണ, ജില്ലാ സെക്രട്ടറി ഷൈനി ജോഷി, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ രാജേഷ് പുത്തഞ്ചേരി, എസ്.എല്‍ കിഷോര്‍കുമാര്‍, ജില്ലാ കമ്മറ്റി അംഗങ്ങളായ കെ.ഭാസ്‌കരന്‍ , സോമന്‍ നമ്പ്യാര്‍, എന്‍ ചോയി മാസ്റ്റര്‍, ഷിബു ജോര്‍ജ് , രാജേന്ദ്രന്‍ കുളങ്ങര, ഷാജു കാഞ്ഞാട്ടില്‍, തുടങ്ങിയവര്‍ സംബന്ധിച്ചു.
മോദിയുടെ പിറന്നാള്‍ ദിനം രാജ്യ വ്യാപകമായി വിപുലമായി ആഘോഷ പരിപാടികളാണ് പ്രാദേശിക ഘടകങ്ങളുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്നത്. നരേന്ദ്ര മോദിയുടെ ജന്മസ്ഥലമായ ഗുജറാത്തിലും വലിയ ആഘോഷങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 17 മുതല്‍ ഗാന്ധി ജയന്തി വരെ നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
നവസാരി ജില്ലയില്‍ 30,000 സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് സൗജന്യമായി പാര്‍ട്ടി അക്കൗണ്ടുകള്‍ തുറന്നുകൊടുക്കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ സി ആര്‍ പാട്ടില്‍ അറിയിച്ചിട്ടുണ്ട്. അതിന് പുറമെ, ബിജെപി യുവമോര്‍ച്ച രക്തദാന ക്യാമ്പുകളും സംഘടിപ്പിച്ചിട്ടുണ്ട്. അതേസമയം, പ്രധാനമന്ത്രി മോദി തന്റെ 73-ാം ജന്മദിനത്തില്‍ ഞായറാഴ്ച ന്യൂഡല്‍ഹി ദ്വാരകയില്‍ 'യശോഭൂമി' അന്താരാഷ്ട്ര കണ്‍വെന്‍ഷന്‍ സെന്റര്‍ രാജ്യത്തിന് സമര്‍പ്പിക്കും.
പ്രധാന ഓഡിറ്റോറിയം, ഗ്രാന്‍ഡ് ബോള്‍റൂം എന്നിവയുള്‍പ്പെടെ 15 കണ്‍വെന്‍ഷന്‍ റൂമുകളും 11,000 പ്രതിനിധികളെ ഉള്‍ക്കൊള്ളാനുള്ള ശേഷിയുള്ള 13 മീറ്റിംഗ് റൂമുകളും അടങ്ങുന്നതാണ് ഈ കണ്‍വെന്‍ഷന്‍ സെന്റര്‍. ഇന്ത്യ ആതിഥേയത്വം വഹിച്ച ജി20 ഉച്ചകോടി അവസാനിച്ചതോടെ ലോകനേതാക്കള്‍ക്കിടയില്‍ സ്വീകാര്യതയുള്ള നേതാവായി പ്രധാനമന്ത്രി മോദി ഉയര്‍ന്നു. യു എസ് ആസ്ഥാനമായുള്ള പൊളിറ്റിക്കല്‍ ഇന്റലിജന്‍സ് കമ്പനി മോര്‍ണിംഗ് കണ്‍സള്‍ട്ട് നടത്തിയ പ്രതിവാര 'ഗ്ലോബല്‍ ലീഡര്‍ അപ്രൂവല്‍ റേറ്റിംഗ് ട്രാക്കര്‍' സര്‍വേയിലാണ് മോദി തുടര്‍ച്ചയായി ഒന്നാം സ്ഥാനത്തെത്തിയത്.
76 ശതമാനം ആളുകള്‍ മോദിയുടെ നേതൃത്വത്തെ അംഗീകരിച്ചപ്പോള്‍ 18 ശതമാനം പേര്‍ അദ്ദേഹത്തെ എതിര്‍ത്തു. തുടര്‍ച്ചയായി അദ്ദേഹം ഈ സര്‍വേയില്‍ ഒന്നാമത് എത്തിയിരുന്നു. കഴിഞ്ഞ അഞ്ചു വര്‍ശഷമായി വലിയ ആഘോഷപരിപാടികളാണ് പ്രധാനമന്ത്രിയുടെ പിറന്നാളുമായി ബന്ധപ്പെട്ട് നടക്കാറുള്ളത്. പ്രധാനമന്ത്രിയായി അധികാരത്തില്‍ എത്തിയ 2014ല്‍ മോദി തന്റെ പിറന്നാള്‍ ദിനത്തില്‍ അനുഗ്രഹം വാങ്ങുന്നതിന് അമ്മയുടെ അടുത്തേക്ക് എത്തിയിരുന്നു. അന്ന് തന്നെ ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങ് ഇന്ത്യ സന്ദര്‍ശനം നടത്തുകയായിരുന്നു.
അതിന് പുറമെ, പാവപ്പെട്ടവര്‍ക്ക് വേണ്ടി 11 പദ്ധതികളും ഗുജറാത്ത് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. 2018ല്‍ തന്റെ 68ാമത് പിറന്നാള്‍ ദിനത്തില്‍ പ്രധാനമന്ത്രി തന്റെ പാര്‍ലമെന്റ് നിയോജകമണ്ഡലമായ വാരണാസിയില്‍ എത്തിയിരുന്നു. കാശി വിശ്വനാഥ ക്ഷേത്രം സന്ദര്‍ശിച്ച അദ്ദേഹം സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി സംവദിച്ചു. 2019ല്‍ തന്റെ ജന്മദിനത്തില്‍ പ്രധാനമന്ത്രി മോദി പതിവ് തെറ്റിക്കാതെ തന്റെ അമ്മ ഹീരാബെന്നിന്റെ അനുഗ്രഹം വാങ്ങി.
ഗുജറാത്തിലെ കെവാദിയയില്‍ നടന്ന 'നമാമി നര്‍മ്മദ' ഉത്സവത്തില്‍ പങ്കെടുക്കുകയും ചെയ്തു. 'സ്റ്റാച്യു ഓഫ് യൂണിറ്റി'ക്ക് സമീപമുള്ള പൊതുയോഗത്തിലും അദ്ദേഹം സംസാരിച്ചു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 30നാണ് അമ്മ ഹീരാബെന്‍ അന്തരിച്ചത്. 2020ല്‍ കൊവിഡ് മഹാമാരിക്കിടെയാണ് പ്രധാനമന്ത്രി തന്റെ പിറന്നാള്‍ ആഘോഷിച്ചത്.
എന്നിരുന്നാലും, ബിജെപി ഈ അവസരത്തെ 'സേവാ സപ്താഹ്' ആയി ആചരിക്കുന്നതിന്റെ ഭാഗമായി നിരവധി പരിപാടികള്‍ സംഘടിപ്പിച്ചു. പാര്‍ട്ടി പ്രവര്‍ത്തകര്‍ നിര്‍ധനരായ ആളുകള്‍ക്ക് റേഷന്‍ വിതരണം ചെയ്യുകയും രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിക്കുകയും ചെയ്തു. മോദി സര്‍ക്കാരിന്റെ 243 'അഭൂതപൂര്‍വമായ' നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്ന 'ലോര്‍ഡ് ഓഫ് റെക്കോര്‍ഡ്‌സ്' എന്ന പുസ്തകവും ബിജെപി അധ്യക്ഷന്‍ ജെപി നദ്ദ പ്രകാശനം ചെയ്തു.
Prime minister nerendra modi birth day celebration at ulliyeri