കോഴിക്കോട് : ജില്ലയെ ഭീതിയിലാഴ്ത്തിയ നിപ വൈറസിന്റെ കാരണക്കാര്‍ വവ്വാലുകളാണെന്നനിലയില്‍ അവയ്ക്ക് നേരെയുള്ള അക്രമങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതായി ശ്രദ്ധയില്‍ പെടുന്നുണ്ട്. സമീപ പ്രദേശങ്ങളില്‍ നിന്ന് അവയെ തുരത്താന്‍ കല്ലെറിയുക, ഉച്ചത്തില്‍ ശബ്ദമുണ്ടാക്കുക (പടക്കം പോലുള്ളവ ഉപയോഗിച്ച്), അവയുടെ വാസ സ്ഥലങ്ങളില്‍ തീയിടുക, അവ അധിവസിക്കുന്ന മരങ്ങള്‍ മുറിക്കുക എന്നിവ ചെയ്ത് ദയവായി വവ്വാലുകളെ ഭീതിയിലാഴ്ത്തരുത്. - ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.

നിപ വൈറസ് സാന്നിധ്യം കണ്ടെത്തിയ ടെറോപസ് എന്ന പഴംതീനി വവ്വാലുകള്‍/ കടവാവലുകള്‍ നിപ വൈറസ് മൂലം രോഗ ബാധിതരാവുകയോ, മരിക്കുകയോ ചെയ്യുന്നതായി രേഖപ്പെടുത്തിയിട്ടില്ല. ഇവ വലുപ്പം കൂടുതലുള്ളവയും മരങ്ങളില്‍ ചേക്കേറുകയും ചെയ്യുന്നവയാണ്. ഇവയെ ഉപദ്രവിക്കുകയോ പേടിപ്പിക്കുകയോ ആവാസ വ്യവസ്ഥയില്‍ മാറ്റം വരുത്തുകയോ ചെയ്യുമ്പോള്‍ സമ്മര്‍ദ്ദം മൂലം ശരീരത്തില്‍ ഉള്ള വൈറസിന്റെ തോത് കൂടുവാനും, ശരീര സ്രവങ്ങളിലൂടെ വൈറസുകള്‍ പുറം തള്ളപ്പെടാനും ഇതുമൂലം രോഗവ്യാപനം കൂടാനും ഇടയാകും.
വവ്വാലുകള്‍ കടിച്ചതോ അവയുടെ വിസര്‍ജ്ജ്യം കലര്‍ന്നതോ ആയ പഴങ്ങള്‍ ഭക്ഷിക്കുകയോ വളര്‍ത്തുമൃഗങ്ങള്‍ക്ക് നല്‍കുകയോ ചെയ്യരുത്. വവ്വാലുകളുടെ സാന്നിധ്യമുള്ള മരങ്ങള്‍ക്ക് കീഴില്‍ വളര്‍ത്തു മൃഗങ്ങളെ മേയാന്‍ അനുവദിക്കാതിരിക്കുക. വീട്ടുവളപ്പിലെ പഴങ്ങള്‍ ശുചിയാക്കിയ ശേഷം മാത്രം കഴിക്കുക. പഴങ്ങളില്‍ വവ്വാലോ മറ്റുജീവികളോ കടിച്ചതോ കൊത്തിയതോ ആയ പാടുകളില്ല എന്ന് ഉറപ്പ് വരുത്തുക തുടങ്ങിയ മുന്‍കരുതലുകളാണ് നമ്മള്‍ ഇപ്പോള്‍ സ്വീകരിക്കേണ്ടത്. നമ്മുടെ ട്രോപ്പിക്കല്‍ ആവാസവ്യസ്ഥക്ക് കൃത്യമായ സംഭാവനകള്‍ നല്കുന്ന സസ്തനിയാണ് വവ്വാലുകള്‍, കീടനിയന്ത്രണത്തിനും, സസ്യങ്ങളുടെ പരാഗണത്തിനും വിത്തുവിതരണത്തിലും ഒക്കെ വവ്വാലുകള്‍ നിര്‍ണ്ണായകമാണ്.
ഈ സാഹചര്യത്തിന്റെ ഗൗരവം മനസ്സിലാക്കി നമ്മള്‍ ഏവരും ഉത്തരവാദിത്തത്തോടെ പെരുമാറണം എന്ന് അഭ്യര്‍ത്ഥിക്കുന്നു. മനുഷ്യരുടെ കൂടെ തന്നെ കാലാകാലങ്ങളായി ചേര്‍ന്ന് ജീവിച്ചുവരുന്ന വവ്വാലുകളെ ഭയക്കാതെ ജാഗ്രതയോടെ ജീവിക്കാന്‍ നാം ശീലിച്ചു തുടങ്ങണം. ഇത്തരം അവസരങ്ങള്‍ നമ്മുടെ പ്രകൃതിയോടുള്ള സമീപനത്തിന്റെ പുനപരിശോധനയ്ക്കുള്ള അവസരം കൂടിയാകണം. ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നു.
nipa Health workers do not fear bats