ഉള്ള്യേരി : ഉള്ള്യേരി പഞ്ചായത്തില്‍ നിപാ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ജാഗ്രതാ സമിതി യോഗം ചേര്‍ന്നു. വാര്‍ഡ് തലത്തില്‍ ആര്‍ ആര്‍ ടി യോഗം ഉടന്‍ ചേരും.

വിവാഹം. ഗൃഹപ്രവേശം. മറ്റ് ആഘോഷങ്ങള്‍ എന്നിവ നടത്തുന്നതിന് പഞ്ചായത്ത് . ആരോഗ്യ വകുപ്പ്, പോലിസ് അധികൃതരുടെ മുന്‍ കൂര്‍ അനുവാദം വാങ്ങണം പക്ഷിമൃഗാദികളുടെ കടിയേറ്റതും പോറല്‍ ഉള്ളതുമായ പഴങ്ങള്‍ കഴിക്കരുത്. വവ്വാലുകളുടെ സാന്നിധ്യമുള്ള സ്ഥലങ്ങളില്‍ പ്രവേശിക്കുന്ന വവ്വാലുകളെ പ്രകോപിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തരുതെന്നും നിര്‍ദ്ദേശിച്ചു.
പൊതു ജനങ്ങളില്‍ അവബോധം നല്‍ക്കുന്നതിനായി പഞ്ചായത്ത് തലത്തില്‍ അനൗണ്‍സ്‌മെന്റ് നടത്താനും തീരുമാനിച്ചു. സ്ഥിരം സമിതി അധ്വ ക്ഷ കെ.ബീന. ഡോ. വിന്‍സെന്റ് ജോര്‍ജ് എന്നിവര്‍ സംസാരിച്ചു.
Nipah alert in Ullyeri The committee met