ബാലുശ്ശേരി: പേരാമ്പ്ര -എടവരാട്- ആവള റോഡില്‍ കി.മീ. 7/000 മുതല്‍ 7/500 വരെ പ്രവൃത്തി നടക്കുന്നതിനാല്‍ സെപ്റ്റംബര്‍ 18 മുതല്‍ പ്രവൃത്തി അവസാനിക്കുന്നതുവരെ പ്രസ്തുത റോഡിലൂടെ വാഹനങ്ങള്‍ പ്രവേശിക്കുന്നത് പൂര്‍ണമായും നിരോധിച്ചതായി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

പേരാമ്പ്ര നിന്നും എടവരാട് വഴി ആവളയ്ക്കും തിരിച്ചും പോകേണ്ട വാഹനങ്ങള്‍ ചേനായി - നഞ്ഞാലൂര്‍ മുക്ക് കുട്ടോത്ത് - കൊല്ലന്‍ പീടിക വഴി പോകേണ്ടതാണ്.
സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കുന്നു
കോഴിക്കോട് : ഗവ. മെഡിക്കല്‍ കോളേജ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചെസ്റ്റ് ഡിസീസസ് ആശുപത്രി വികസന സമിതിയുടെ കീഴില്‍ വിമുക്തഭടന്മാരെ സെക്യൂരിറ്റി ജീവനക്കാരായി നിയമിക്കുന്നു.
690/- രൂപ ദിവസവേതന അടിസ്ഥാനത്തില്‍ 179 ദിവസത്തേക്ക് താത്കാലികമായാണ് നിയമനം. പ്രായപരിധി 60 വയസ്സിന് താഴെ. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ സെപ്റ്റംബര്‍ 20ന് രാവിലെ 11 മണിക്ക് അസല്‍ രേഖകള്‍ സഹിതം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചെസ്റ്റ് ഡിസീസസ് ഓഫീസിന് സമീപം എത്തിച്ചേരേണ്ടതാണെന്ന് സൂപ്രണ്ട് അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് - 0495 2359645. ഗതാഗതം നിരോധിച്ചു
trafic ban perambra -etavarat- avala Road