നന്മണ്ട : പാലക്കാട് നടന്ന വിദ്യാഭാരതി സൗത്ത് സോണ്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ സരസ്വതി വിദ്യാമന്ദിര്‍ ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ഗൗരി .കെ .ആര്‍, ഷോട്ട് പുട്ടിന് മൂന്നാം സ്ഥാനം നേടി.

നേരത്തെ നടന്ന ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഗൗരി, ഷോട്ട് പുട്ടില്‍ ഒന്നാം സ്ഥാനവും ഡിസ്‌കസ് ത്രോയിന്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കിയിരുന്നു.
ഭഗത്. ബി. നായര്‍ (ഷോട്ട്പുട്ട് - രണ്ടാം സ്ഥാനം) ജഗത്.എസ്.നായര്‍ (ലോഗ് ജംമ്പ്-രണ്ടാം സ്ഥാനം) തന്മയ.വി.നായര്‍ (600 M റിലേ,400 M റിലേ - മൂന്നാം സ്ഥാനം) എന്നിവരും സംസ്ഥാന അത് ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ വിജയികളായിരുന്നു.
എല്ലാവരെയും വിദ്യാലയ സമിതിയും അദ്ധ്യാപകരും ക്ഷേമസമിതിയും മാതൃസമിതിയും അഭിനന്ദിച്ചു.
VIDYABHARATHY SOUTH ZONE AHTLETIC CHAMBAINSHIP AT PALAKKAD