കോഴിക്കോട് : പി എസ് സി സെപ്റ്റംബര്‍ 20, 21 തിയ്യതികളില്‍ കോഴിക്കോട് ജില്ലയിലെ പരീക്ഷാകേന്ദ്രങ്ങളില്‍ നടത്തുവാന്‍ നിശ്ചയിച്ചിരുന്ന വകുപ്പുതല പരീക്ഷകള്‍ മാറ്റിവെച്ചതായി ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കുന്നതാണ്.

ശാരീരിക അളവെടുപ്പ്, കായിക ക്ഷമതാ പരീക്ഷ മാറ്റി
കോഴിക്കോട് : ജയില്‍ വകുപ്പില്‍ അസി. പ്രിസണ്‍ ഓഫീസര്‍ ഫീമെയില്‍/അസി. പ്രിസണ്‍ ഓഫീസര്‍ (കാറ്റഗറി നം. 600/21, 173/21, 174/21, 175/21, 274/21, 531/21, 680/21) തസ്തികയിലേക്കുള്ള തെരഞ്ഞെടുപ്പിനായി കോഴിക്കോട് മേഖലയിലെ ഉദ്യോഗാര്‍ഥികള്‍ക്കായി സെന്റ് സേവിയര്‍ യു.പി. സ്‌കൂള്‍ ഗ്രൗണ്ട്, പെരുവയല്‍, കോഴിക്കോട്, ഗവ. ഫിസിക്കല്‍ എഡ്യുക്കേഷന്‍ കോളേജ് ഗ്രൗണ്ട്, ഈസ്റ്റ് ഹില്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ സെപ്റ്റംബര്‍ 20 മുതല്‍ ഒക്ടോബര്‍ 16 വരെ നടത്തുവാന്‍ നിശ്ചയിച്ചിരുന്ന ശാരീരിക അളവെടുപ്പ്, കായിക ക്ഷമതാ പരീക്ഷ കോഴിക്കോട് ജില്ലയിലെ നിപ്പ പകര്‍ച്ചവ്യാധിയെ തുടര്‍ന്ന് മാറ്റിവച്ചതായി കെപിഎസ്സി മേഖലാ ഓഫീസര്‍ അറിയിച്ചു.പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്.
പി എസ് സി അറിയിപ്പ്
കോഴിക്കോട് : ജില്ലയിലെ പൊതു വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ സോഷ്യല്‍ സയന്‍സ് (മലയാളം മീഡിയം-തസ്തിക മാറ്റം വഴി) (കാറ്റഗറി നമ്പര്‍ 382/2020) തസ്തികയിലേക്ക് 2023 ജനുവരി 30 ന് പ്രസിദ്ധീകരിച്ച ചുരുക്കപട്ടികയില്‍ ഉള്‍പ്പെട്ട സ്വീകാര്യമായ അപേക്ഷ സമര്‍പ്പിച്ച ഉദ്യോഗാര്‍ഥികള്‍ക്കുള്ള അഭിമുഖം 2023 സെപ്റ്റംബര്‍ 21 ന് തൃശ്ശൂര്‍ പി എസ് സി ഓഫീസില്‍ നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രൊഫൈലില്‍ അഡ്മിഷന്‍ ടിക്കറ്റ് ലഭ്യമാക്കിയിട്ടുണ്ട്.
അഡ്മിഷന്‍ ടിക്കറ്റും ആവശ്യമായ രേഖകളും സഹിതം അഭിമുഖത്തിന് ഹാജരാകണം. അഡ്മിഷന്‍ ടിക്കറ്റ് ലഭ്യമായിട്ടില്ലാത്തവര്‍ കോഴിക്കോട് പി എസ് സി ഓഫിസുമായി ബന്ധപ്പെടണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0495 2371971.
PSC Exams ARE postponed in Kozhikode