#ONLINE CLASS| ഓണ്‍ലൈന്‍ ക്ലാസുകള്‍ ഫലപ്രദമായി നടക്കുന്നു: മന്ത്രി മുഹമ്മദ് റിയാസ്

#ONLINE CLASS| ഓണ്‍ലൈന്‍ ക്ലാസുകള്‍ ഫലപ്രദമായി നടക്കുന്നു:  മന്ത്രി മുഹമ്മദ് റിയാസ്
Sep 18, 2023 10:19 PM | By Rijil

കോഴിക്കോട് : ജില്ലയില്‍ സ്‌കൂളുകള്‍ അടച്ച സാഹചര്യത്തില്‍ നടക്കുന്ന ഓണ്‍ലൈന്‍ ക്ലാസുകള്‍ വളരെ ഫലപ്രദമായാണ് പോകുന്നതെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. വിദ്യാഭ്യാസ മന്ത്രി നേരിട്ട് നേതൃത്വം നല്‍കിയതിനാല്‍ ഓണ്‍ലൈന്‍ ക്ലാസുകളുമായി ബന്ധപ്പെട്ട ആശങ്ക ഒഴിവായി.

ആരോഗ്യവകുപ്പ് മന്ത്രി, ജില്ലാ കലക്ടര്‍, ജില്ലാ ഭരണകൂടം എന്നിവരുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഫലപ്രദമായാണ് നടക്കുന്നത്. തീരുമാനിച്ച കാര്യങ്ങളില്‍ കൂടുതല്‍ ഇടപെടേണ്ട കാര്യങ്ങള്‍ വളരെ ഫലപ്രദമായാണ് നടപ്പിലാക്കുന്നത്. പ്രത്യേകം ഇടപെടേണ്ട കാര്യങ്ങളില്‍ പ്രത്യേക യോഗങ്ങള്‍ നടക്കുകയും ഇത് നല്ല രീതിയിലാവുകയും ചെയ്തിട്ടുണ്ട്. ബേപ്പൂര്‍ നിയോജകമണ്ഡലത്തിന്റെ ഭാഗമായിട്ടുള്ള കോഴിക്കോട് കോര്‍പറേഷനിലെ ഏഴ് വാര്‍ഡുകളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നല്ല രീതിയില്‍ മുന്നോട്ട് പോയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

നിപയുമായി ബന്ധപ്പെട്ട് കണ്ടെയിന്‍മെന്റ് സോണ്‍ ആയി പ്രഖ്യാപിച്ച ചില വാര്‍ഡുകളില്‍ ഇളവുകള്‍ നല്‍കും. എല്ലാ കാര്യങ്ങളും ഒരു ടീം ആയിട്ടാണ് ചെയ്യുന്നത്. ഇത് പൊതുജനങ്ങള്‍ പരിപൂര്‍ണമായി സ്വീകരിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

അവലോകന യോഗത്തില്‍ ഓണ്‍ലൈനായി വനം വന്യ ജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍, മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി, തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ എന്നിവരും പങ്കെടുത്തു. ജില്ലാ കലക്ടര്‍ എ ഗീത, സബ് കലക്ടര്‍ വി ചെത്സാസിനി, അസിസ്റ്റന്റ് കലക്ടര്‍ പ്രതീക് ജെയിന്‍, എ ഡി എം സി. മുഹമ്മദ് റഫീഖ്, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ.റീന കെ.ജെ, എ ഡി എച്ച് എസ് ഡോ. നന്ദകുമാര്‍, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ഷാജി സി.കെ, കേന്ദ്രസംഘത്തിലെ അംഗങ്ങള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

Online classes are being conducted effectively: Minister Muhammad Riaz

Next TV

Related Stories
അങ്കോലയില്‍ അര്‍ജുനായുള്ള തിരച്ചിലിന് മാല്‍പ സംഘവും

Jul 27, 2024 11:58 AM

അങ്കോലയില്‍ അര്‍ജുനായുള്ള തിരച്ചിലിന് മാല്‍പ സംഘവും

'അര്‍ജുന്‍ ദൗത്യത്തില്‍' പ്രാദേശിക സംഘങ്ങളെ ഉപയോഗിച്ചുള്ള ദൗത്യമാണ് 12 ാം ദിവസവും തുടരുന്നത്. നദിയിലെ അടിത്തട്ടിലിറങ്ങി പരിശോധന നടത്താന്‍ ഈശ്വര്‍...

Read More >>
ചിരന്തന സാംസ്‌കാരിക വേദി ഉദ്ഘാടനം ചെയ്തു

Jul 21, 2024 11:30 PM

ചിരന്തന സാംസ്‌കാരിക വേദി ഉദ്ഘാടനം ചെയ്തു

നാഷണൽ റോഡ് കേന്ദ്രീകരിച്ചു രൂപീകരിക്കപെട്ട ചിരന്തന സാംസ്‌കാരിക വേദി, നന്മണ്ട ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി. കൃഷ്ണവേണി മാണിക്കോത്ത്...

Read More >>
ജൈവവൈധ്യവും സംസ്കാരവും; സംവാദം സംഘടിപ്പിച്ച് താമരശ്ശേരി ഗിഫ്റ്റഡ് ചിൽഡ്രൻ പദ്ധതി

Jul 21, 2024 11:24 PM

ജൈവവൈധ്യവും സംസ്കാരവും; സംവാദം സംഘടിപ്പിച്ച് താമരശ്ശേരി ഗിഫ്റ്റഡ് ചിൽഡ്രൻ പദ്ധതി

ഉച്ചയ്ക്ക് മുമ്പ് ശാസ്ത്രവും ജൈവവൈവിധ്യവും എന്ന വിഷയത്തിൽ കോഴിക്കോട് മലബാർ ബൊട്ടാണിക്കൽ ഗാർഡനിലെ ഗവേഷകൻ മിഥുൻ വേണുഗോപാൽ...

Read More >>
അർജുനായുള്ള ഇന്നത്തെ തെരച്ചിൽ അവസാനിപ്പിച്ചു

Jul 21, 2024 10:04 PM

അർജുനായുള്ള ഇന്നത്തെ തെരച്ചിൽ അവസാനിപ്പിച്ചു

സി​ഗ്നൽ ലഭിച്ച ഭാ​ഗത്ത് നിന്ന് ലോറി കണ്ടെത്താൻ കഴിഞ്ഞില്ല. ഷിരൂരിൽ രക്ഷാദൗത്യത്തിന് സൈന്യമെത്തിയിരുന്നു. രക്ഷാപ്രവർത്തകരും സൈന്യവുമായി സംയുക്ത...

Read More >>
നിപ വൈറസ്; കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നിയന്ത്രണമേർപ്പെടുത്തി അധികൃതർ

Jul 21, 2024 09:00 PM

നിപ വൈറസ്; കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നിയന്ത്രണമേർപ്പെടുത്തി അധികൃതർ

അത്യാവശ്യമുള്ളവർ മാത്രം ഒപി പരിശോധനക്ക് എത്തിയാൽ മതിയെന്നാണ് പുറപ്പെടുവിച്ചിരിക്കുന്ന നിർദേശം. ആശുപത്രിയിൽ സന്ദർശകർക്കും കർശന...

Read More >>
നിപ വൈറസ്; 7 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്, 14കാരന്റെ സമ്പർക്ക പട്ടികയിൽ 330 പേർ

Jul 21, 2024 07:58 PM

നിപ വൈറസ്; 7 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്, 14കാരന്റെ സമ്പർക്ക പട്ടികയിൽ 330 പേർ

ആറ് പേർ മഞ്ചേരി മെഡിക്കൽ കോളേജിലും ഒരാൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലുമാണ്...

Read More >>
Top Stories










News Roundup