നന്മണ്ട: നന്മണ്ട കരിപ്പാലമുക്കില്‍ നിന്ന് കണ്ടെത്തിയ അജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞു. കാണാതായ പൂക്കാട് സ്വദേശി പത്തന്‍കണ്ടി സുരേഷ് കുമാറിന്റെ മൃതദേഹമാണ് കരിപ്പാല മുക്കിന് സമീപം ഇന്ന് രാവിലെയോടെ കണ്ടെത്തിയത്.

16 -ാം തിയ്യതി മുതല്‍ ഇയാളെ കാണാനില്ലെന്ന് മകന്‍ ബാലുശ്ശേരി പൊലിസില്‍ പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലിസ് കേസെടുത്തു അന്വേഷണം നടത്തി വരികയായിരുന്നു.
രാവിലെ നാട്ടുകാരാണ് വാടക വീടിന് സമീപമുള്ള പറമ്പില്‍ മൃതദേഹം കണ്ടെത്തിയത്. പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ തുടങ്ങിയതായി സി.ഐ എം .കെ.സുരേഷ്‌കുമാര്‍ പറഞ്ഞു.
The body was identified found in nanmanda karippala mukka