വടകര: ശ്രീനാരായണ കോളേജ് വടകരയില്‍ ഇംഗ്ലീഷ് ഡിപ്പാര്‍ട്‌മെന്റില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ മാരുടെ ഒഴിവുകള്‍ ഉണ്ട്.

താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ 21/09/23 ന് (വ്യാഴാഴ്ച) രാവിലെ 10.30ന് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പ്രിന്‍സിപ്പല്‍ മുമ്പാകെ നടക്കുന്ന ഇന്റര്‍വ്യൂവിന് ഹാജരാകേണ്ടതാണ്.
മികച്ച കോളേജ് മാഗസിന് കേരള മീഡിയ അക്കാദമി അവാര്‍ഡ്
കോഴിക്കോട് : സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ അഫിലിയേറ്റ് ചെയ്ത കോളേജുകളിലെ മികച്ച മാഗസിനുകള്‍ക്ക് കേരള മീഡിയ അക്കാദമി അവാര്‍ഡ് നല്‍കുന്നു. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുളള സ്ഥാപനങ്ങള്‍ക്ക് പങ്കെടുക്കാം. 2022-2023 അധ്യയന വര്‍ഷത്തില്‍ പ്രസിദ്ധീകരിച്ചതായിരിക്കണം മാഗസിന്‍.
ഒന്നാം സമ്മാനം 25000 രൂപയും മുഖ്യമന്ത്രിയുടെ ട്രോഫിയും രണ്ടാം സമ്മാനം 15,000 രൂപയും ട്രോഫിയും മൂന്നാം സമ്മാനം 10,000 രൂപയും ട്രോഫിയുമായിരിക്കും.
മാഗസിന്റെ അഞ്ചുകോപ്പികള്‍ സഹിതം ഒക്ടോബര്‍ അഞ്ചിനകം സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി-682030 എന്ന മേല്‍വിലാസത്തില്‍ അയക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0471-2726275, 0484-2422068
ENGLISH TEACHER POST IN VATAKARA SREE NARAYANA COLLEGE