പേരാമ്പ്ര: പേരമ്പ്രയിലും സമീപ പഞ്ചായത്തുകളിലും കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപടുക്കുന്നതില്‍ നിര്‍ണായകമായ പങ്ക് വഹിച്ച മുതിര്‍ന്ന സിപിഐ (എം) നേതാവായിരുന്ന എം.കെ ചെക്കോട്ടിയുടെ രണ്ടാം ചരമവാര്‍ഷിക ദിനം ആചരിച്ചു. വീട്ടുവളപ്പിലെ സ്മൃതി മണ്ഡപത്തില്‍ നടന്ന ചടങ്ങില്‍ മുന്‍ എംഎല്‍എ എ.കെ പത്മനാഭന്‍ പാതക ഉയര്‍ത്തി.

അഡ്വ. കെ കെ രാജന്‍ അധ്യക്ഷത വഹിച്ചു. സിപിഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ടി.പി രാമകൃഷ്ണന്‍ അനുസ്മരണ പ്രഭാഷണം നടത്തി. എ.കെ ബാലന്‍, എം. കുഞ്ഞമ്മദ്, പി.എന്‍ ശാരദ, കെ.കെ ഹനീഫ, എടവന സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ്‌നിപ നിയന്ത്രണം മൂലം പ്രകടനവും പൊതുസമ്മേളനവും ഒഴിവാക്കിയാണ് അനുസ്മരണ പരിപാടി നടത്തിയത്.
എം.കെ ചെക്കോട്ടിയുടെ രാഷ്ട്രീയ ചരിത്രം കോഴിക്കോട് ജില്ലയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി ചരിത്രം കൂടിയാണ്. 1951 ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായി. പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സി.പി.എമ്മിനൊപ്പം നിന്നു.
അയിത്തത്തിനെതിരായ സമരം, കുളിസമരം, മീശ വെയ്ക്കാനുള്ള സമരം, ദളിതര്‍ക്ക് മുടി വെട്ടാനുള്ള സമരം, കൂത്താളി എസ്റ്റേറ്റ് സമരം തുടങ്ങി അനവധി അവകാശ പോരാട്ടങ്ങളുടെ നേതൃത്വത്തില്‍ ചെക്കോട്ടിയുണ്ടായിരുന്നു.
നിരവധി തവണ ജന്മിമാരുടെയും ഗുണ്ടകളുടെയും പൊലീസിന്റെയും മര്‍ദ്ദനങ്ങള്‍ക്കിരയായിരുന്നു.
CPM Leader Mk chekkotti memorial day at perambra