താമരശ്ശേരി: നിപ ബാധയെ തുടര്‍ന്ന് സ്‌കൂളുകള്‍ അവധി ആയതിനാല്‍ ഓണ്‍ലൈന്‍ പഠനസൗകര്യങ്ങള്‍ ലഭ്യമാകാത്ത കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഗോത്ര വിഭാഗം കുട്ടികള്‍ക്കായി 'ഗോത്ര വെളിച്ചം' പഠന കേന്ദ്രങ്ങള്‍ ഒരുങ്ങുന്നു. ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാതായ ആദിവാസി മേഖലയിലെ വിദ്യാര്‍ഥികളുടെ പഠനം മുടങ്ങാതിരിക്കാനാണ് കോളനികള്‍ കേന്ദ്രീകരിച്ച് പഠന കേന്ദ്രങ്ങള്‍ ആരംഭിക്കുന്നത്.

ആദിവാസി വിഭാഗത്തിലെ വിദ്യാര്‍ത്ഥികളെ പഠനസഹായ പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിച്ചിരുന്ന മെന്റര്‍ ടീച്ചര്‍മാരുടെ നേതൃത്വത്തിലാണ് പഠന കേന്ദ്രങ്ങള്‍. കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ വിവിധ പട്ടികവര്‍ഗ്ഗ കോളനികള്‍ക്കായി എട്ട് ഗോത്രവെളിച്ചം പഠന കേന്ദ്രങ്ങളാണ് ആരംഭിക്കുക.
വട്ടച്ചിറ സാംസ്‌കാരിക നിലയം, കരിമ്പില്‍ കോളനി, പാത്തിപ്പാറ സാംസ്‌കാരിക നിലയം, അംബേദ്കര്‍ സാംസ്‌കാരിക നിലയം, വെണ്ടക്കുംപോയില്‍ സാംസ്‌കാരിക നിലയം, പൂവത്തിഞ്ചോട് കോളനി, തെയ്യപ്പാറ സാംസ്‌കാരിക നിലയം, പാലക്കല്‍ വുമണ്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ എന്നിവിടങ്ങളിലാണ് ഗോത്രവെളിച്ചം പഠന കേന്ദ്രങ്ങള്‍ ആരംഭിക്കുവാന്‍ തീരുമാനിച്ചത്.
ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരുടെ നേതൃത്വത്തില്‍ അതാത് കോളനി പ്രദേശങ്ങളിലെ വിദ്യാര്‍ത്ഥികളെ സാമൂഹിക അകലം പാലിച്ചുകൊണ്ട് ഗോത്രവെളിച്ചം പഠന ക്യാമ്പുകളില്‍ എത്തിക്കും. കൂടാതെ സ്‌കൂള്‍ ടീച്ചര്‍മാരുടെയും ബി ആര്‍ സി ട്രെയിനര്‍മാരുടെയും പൊതുപ്രവര്‍ത്തകരുടെയും പിന്തുണയോടുകൂടിയാണ് ഓണ്‍ലൈന്‍ വിദ്യാഭ്യാസവും പഠന സഹായികളും നല്‍കുക
Gothra velichham Study Centers start are startted in kodencheri