ബാലുശ്ശേരി:നടുവണ്ണൂരില്‍ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കാവില്‍ മാവുള്ളകണ്ടി ശ്രിബിന്‍ (24) ആണു മരിച്ചത്.

ബുധനാഴ്ച ഉച്ചയ്ക്കു 2.30നാണു മരണം. സ്ഥിരീകരിച്ചത്. സംസ്ഥാനപാതയില്‍ നടുവണ്ണൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനടുത്തു ചൊവ്വാഴ്ച രാത്രി 11 മണിയ്ക്കായിരുന്നു അപകടം.
കാവുന്തറയില്‍ നിന്ന് അമ്മയുടെ വീടുള്ള ആലിന്‍ചുവടിലേക്കു പോകവേ എതിരെ വന്ന കാറിടിക്കുകയായിരുന്നു. ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയിലും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചു.
ഉള്ളിയേരിയിലെ ജിമ്മില്‍ ട്രെയിനറാണ് ശിബിന്‍. അച്ഛന്‍: മാവുള്ളകണ്ടി ബാലകൃഷ്ണന്‍. അമ്മ: മാവിന്‍ചുവട് വീരാട്ടില്‍ രൂപശ്രീ (അധ്യാപിക, നടുവണ്ണൂര്‍ തേനങ്ങല്‍ അങ്കണവാടി). സഹോദരി ശ്രീദേവി.
accident death in naduvannur - kozhikode