---
title: "#Street DoG|നരിക്കുനിയില്‍ തെരുവുനായ ആക്രമണം;  വളര്‍ത്തുമൃഗങ്ങള്‍ക്കും 7 പേര്‍ക്കും കടിയേറ്റു"
english_title: "Street dog attack in Narikuni; Pets and 7 people were bitten"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/147951/street-dog-attack-in-narikuni-pets-and-7-people-were-bitten"
published_at: "2023-09-21T13:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650bf947d4cfc_dog.jpg"
keywords: []
---

# #Street DoG|നരിക്കുനിയില്‍ തെരുവുനായ ആക്രമണം;  വളര്‍ത്തുമൃഗങ്ങള്‍ക്കും 7 പേര്‍ക്കും കടിയേറ്റു

> **Lead Summary:** **നരിക്കുനി : ** കാരുകുളങ്ങരയില്‍ ഏഴുപേര്‍ക്കും രണ്ട് വളര്‍ത്തുമൃഗങ്ങള്‍ക്കും തെരുവുനായയുടെ കടിയേറ്റു. കടിയേറ്റവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

## Article Content

**നരിക്കുനി : ** കാരുകുളങ്ങരയില്‍ ഏഴുപേര്‍ക്കും രണ്ട് വളര്‍ത്തുമൃഗങ്ങള്‍ക്കും തെരുവുനായയുടെ കടിയേറ്റു. കടിയേറ്റവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തെരുവുനായയെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ നാട്ടുകാര്‍ പിടികൂടി. കഴിഞ്ഞ ദിവസം വൈകിട്ട് 4.30ന് പഞ്ചായത്തിലെ 3, 4 വാര്‍ഡുകള്‍ കേന്ദ്രീകരിക്കുന്ന കാരുകുളങ്ങര, മൂര്‍ഖന്‍കുണ്ട് പ്രദേശങ്ങളിലാണ് തെരുവുനായ ആക്രമണമുണ്ടായത്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/147951/street-dog-attack-in-narikuni-pets-and-7-people-were-bitten)