അത്തോളി:എംഡിഎംയുമായി ഉള്ളിയേരി സ്വദേശി പിടിയിൽ. അരിപ്പുറത്ത് മുഷ്താഖ് അൻവറിനെയാണ് എo ഡി എം എ യുമായി വീട്ടിൽ നിന്ന് അത്തോളി പോലീസ് പിടികൂടിയത് . റെയിഡിന്റെ ഭാഗമായി ഇന്ന് രാവിലെ മുഷ്താഖിന്റെ വിട്ടിൽ നടന്ന പരിശോധനയിൽ 0.65 ഗ്രാം എംഡിഎംഎ അത്തോളി പോലീസ് പിടിച്ചെടുത്തു. കൊയിലാണ്ടി പോലീസ് മാസങ്ങൾക്ക് മുൻപ് കുറുവങ്ങാട് ജുമാ മസ്ജിദിന് സമീപത്ത് വെച്ചു സമാനമായ കേസിനു ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. വിതരണ സംഘത്തിലെ കണ്ണിയെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. അത്തോളി പോലീസ് ഇൻസ്‌പെക്ടർ ശ്രീജിത്ത് ടി എസ്, എഎസ്ഐ സുരേഷ് കുമാർ എം കെ, എഎസ്ഐ രജിഷ, സിപിഓ രജീഷ് റെയ്ഡിൽ പങ്കെടുത്തു.
MDMA case atholi police ulliyeri