കട്ടിപ്പാറ : മുന്‍ മുഖ്യ മന്ത്രി സി.എച്ച് മുഹമ്മദ് കോയ സാഹിബിന്റെ നാമധേയത്തില്‍ സംഘടിപ്പിക്കുന്ന സി.എച്ച് പ്രതിഭ പ്രശ്‌നോത്തരി മത്സരത്തിന്റെ ഒന്നാം റൗണ്ടില്‍ വിജയിച്ച് സബ് ജില്ല തലത്തില്‍ മാറ്റുരയ്ക്കുവാന്‍ യോഗ്യത നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.

കന്നുട്ടിപ്പാറ ഐയുഎം എല്‍ പി സ്‌കൂളിലെ അളക ലക്ഷ്മി, നഷ്വ ഫാത്തിമ, ദില്‍ന ഫാത്തിമ, അമന്‍ ഹാദി , അജവദ് എന്നീ വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രേസ് എജ്യൂക്കേഷണല്‍ ട്രസ്റ്റ് സെക്രട്ടറി അബ്ദുള്ള മലയില്‍ സ്‌പോണ്‍സര്‍ ചെയ്ത സമ്മാനങ്ങള്‍ വാര്‍ഡ് മെമ്പറും ചീഫ് പ്രമോട്ടറുമായ എ കെ അബൂബക്കര്‍ കുട്ടി വിതരണം ചെയ്തു.
മലയോര ഗ്രാമത്തിന്റെ വരദാനമായി കന്നൂട്ടിപ്പാറയില്‍ 4 വര്‍ഷം മുമ്പ് സ്ഥാപിതമായ ഐയുഎം എല്‍ പി സ്‌കൂള്‍ ചുരുങ്ങിയ കാലം കൊണ്ട് തന്നെ വിദ്യാഭ്യാസ മേഖലയില്‍ കയ്യൊപ്പു ചാര്‍ത്തിയത് ശ്രദ്ധേയമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനാധ്യാപകന്‍ അബുലൈസ് തേഞ്ഞിപ്പലം അധ്യക്ഷം വഹിച്ചു.
പ്രശ്‌നോത്തരി കോര്‍ഡിനേറ്റര്‍ കെ.സി. ശിഹാബ്, എസ് ആര്‍ജി കണ്‍വീനര്‍ കെ.ടി. ആരിഫ്, സ്റ്റാഫ് സെക്രട്ടറി ദിന്‍ഷ ദിനേശ്, സോഷ്യല്‍ ക്ലബ് കണ്‍വീനര്‍ കെ.പി. ജസീന, ഉന്നതി കോര്‍ഡിനേറ്റര്‍ ഫൈസ് ഹമദാനി, ഗണിത ക്ലബ് കണ്‍വീനര്‍ പി.പി.തസലീന, ഇംഗ്ലീഷ് ക്ലബ് കണ്‍വീനര്‍ ടി. ഷബീജ്, പ്രവൃത്തിപരിചയ ക്ലബ് കണ്‍വീനര്‍ ഇ.പി. മുന്‍സില, ആര്‍ട്ട്‌സ് ക്ലബ് കണ്‍വീനര്‍ അനുജ പി ജെ മുതലായവര്‍ ആശംസകളര്‍പ്പിച്ചു.
CH Talent Quiz: First round winners awarded prizes