കട്ടിപ്പാറ: രണ്ട് ദിവസമായി നടന്നു വരുന്ന കട്ടിപ്പാറ നസ്‌റത്ത് യു.പി.സ്‌കൂള്‍ കലാമേളക്ക് ('ആരവം) തിരശീല വീണു. മേളയുടെ ഉദ്ഘാടനം പി.ടി.എ പ്രസിഡണ്ട് വി.പി. ബാബുവിന്റെ അധ്യക്ഷതയില്‍ സ്‌കൂള്‍ മാനേജര്‍ റവ ഫാദര്‍ മില്‍ട്ടന്‍ മുളങ്ങാശ്ശേരി നിര്‍വ്വഹിച്ചു.

നസ്‌റത്ത് എല്‍ പി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ചിപ്പിരാജ്, സി.പി. സാജിദ്, സ്‌കൂള്‍ ലീഡര്‍ മുഹമ്മദ് അമീന്‍ ടി.സി, ആര്‍ട്‌സ് സെക്രട്ടറി ബെറില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഹെഡ്മാസ്റ്റര്‍ ജിജോ തോമസ് സ്വാഗതവും കണ്‍വീനര്‍ ഷിബു കെ.ജി നന്ദിയും പറഞ്ഞു.
4 ഹൗസുകളിലായി നടന്ന വാശിയേറിയ മല്‍സരത്തില്‍ 86 പോയിന്റ് നേടി ഗ്രീന്‍ ഹൗസ് ഒന്നാം സ്ഥാനത്തെത്തി. 81 പോയിന്റ് നേടി ബ്ലൂ ഹൗസ് രണ്ടാം സ്ഥാനവും 65 പോയിന്റ് നേടി യെല്ലോ ഹൗസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
വിജയികള്‍ക്കുള്ള ട്രോഫികള്‍ ഹെഡ് മാസ്റ്റര്‍ ജിജോ തോമസ്, എം.പി.ടി.എ പ്രസിഡണ്ട് ഷിന്‍സി വിനു എന്നിവര്‍ ചേര്‍ന്ന് വിതരണം ചെയ്തു. സി.പി. സാജിദ്, ഷിബു കെ.ജി, തോമസ് കെ.യു, എലിസബത്ത് കെ.എം, സൗമ്യ ജോസഫ് സംസാരിച്ചു.
closing day of Kattipara nasarath UP school