മാഹി: ദക്ഷിണ ഭാരതത്തിലെ പ്രഥമവും ചരിത്ര പ്രസിദ്ധവുമായ മാഹി സെന്റ് തെരേസാ തീര്‍ത്ഥാടന കേന്ദ്രത്തില്‍ വിശുദ്ധ അമ്മ ത്രേസ്യ പുണ്യവതിയുടെ തിരുനാള്‍ ആഘോഷത്തിന് ഒക്ടോബര്‍ 5 ന് കൊടിയേറുമെന്ന് ഇടവക വികാരി റവ.ഫാ.വിന്‍സെന്റ് പുളിക്കല്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

5 ന് വ്യാഴാഴ്ച്ച രാവിലെ 11.30 ന് ഇടവക വികാരി കൊടി ഉയര്‍ത്തുന്നതോടെ തിരുനാള്‍ ആഘോഷത്തിന് തുടക്കമാവും - തുടര്‍ന്ന് ആള്‍ത്താരയില്‍ സൂക്ഷിച്ച അമ്മ ത്രേസ്യയുടെ തിരുസ്വരൂപം വിശ്വാസികള്‍ക്ക് പൊതുവണക്കത്തിനായി ദേവാലയത്തിനകത്ത് പ്രത്യേകം തയ്യാറാക്കിയ പീഠത്തില്‍ ഇടവക വികാരി പ്രതിഷ്ഠിക്കും .
18 ദിവസം നീണ്ടു നില്‍ക്കുന്ന തിരുനാള്‍ ആഘോഷം 22 ന് സമാപിക്കുമെന്നും ഇടവക വികാരി പറഞ്ഞു. ആഘോഷ ദിവസങ്ങളില്‍ തിരുസ്വരൂപത്തില്‍ തീര്‍ഥാടകര്‍ക്ക് പൂമാലകള്‍ അര്‍പ്പിക്കുവാനും, സന്നിധിയില്‍ മെഴുകുതിരി തെളിക്കാനും അവസരമുണ്ടാകും ഈ വര്‍ഷത്തെ തിരുനാള്‍ ആഘോഷത്തിനിടെ മാഹിയില്‍ ക്രിസ്തീയ വിശ്വാസ സമൂഹം ഉടലെടുത്തത്തിന്റെ മൂന്നാറാം വാര്‍ഷികവും ആചരിക്കപ്പെടുമെന്ന് ഇടവക വികാരി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.1723 ല്‍ ആരംഭിച്ച ദേവാലയത്തിന്റെ 300 വര്‍ഷങ്ങള്‍ 2023 ല്‍ പിന്നിടുകയാണ്. തിരുനാള്‍ ആഘോഷത്തില്‍ എല്ലാ ദിവസവും ദിവ്യബലി, നൊവേന എന്നിവ ഉണ്ടായിരിക്കും.
ഫ്രഞ്ച് ഭാഷയിലും, സീറോ മലബാര്‍ റീത്തിലും ദിവ്യബലി നടക്കും.കൊടിയേറ്റ ദിവസം വൈകുന്നേരം 6 ന് റവ.മോന്‍. ജെന്‍സണ്‍ പുത്തന്‍ വീട്ടിലിന്റെ കാര്‍മികത്വത്തില്‍ ദിവ്യബലിയും, നൊവേനയും നടക്കും. 6 ന് വെള്ളിയാഴ്ച്ച വൈകുന്നേരം 6 ന് റവ.ഫാ - ജെറാള്‍ഡ് ജോസഫിന്റെ കാര്‍മ്മികത്വത്തിലും, 7ന് ശനിയാഴ്ച്ച ഫാ.സജീവ് വര്‍ഗ്ഗീസിന്റെ കാര്‍മ്മികത്വത്തിലും ദിവ്യബലി ഉണ്ടായിരിക്കും. 8 ന് ഞായറാഴ്ച്ച 5 ദിവ്യബലികള്‍ അര്‍പ്പിക്കും -വൈകുന്നേരം 6 ന് നടക്കുന്ന ദിവ്യബലിക്ക് റവ.ഫാ.മാര്‍ട്ടിന്‍ രായ്യപ്പന്‍ കാര്‍മികത്വം വഹിക്കും - രാവിലെ 9 ന് ഫാ.ലോറന്‍സ് കുലാസ് ഫ്രഞ്ച് ഭാഷയില്‍ ദിവ്യബലി അര്‍പ്പിക്കും. രാവിലെ 9 മണിക്ക് ഫാ.ലോറന്‍സ് കുലാസ് ഫ്രഞ്ച് ഭാഷയില്‍ ദിവ്യബലി അര്‍പ്പിക്കും.9 ന് തിങ്കളാഴ്ച്ച ഫാ. അലോഷ്യസ് കുളങ്ങര കാര്‍മ്മികത്വം വഹിക്കും.10 ന് ചൊവ്വാഴ്ച്ചത്തെ ദിവ്യബലി ഇംഗ്ലീഷ് ഭാഷയിലായിരിക്കും. - കാര്‍മ്മികന്‍ - മോസ്റ്റ് റവ.ഡോ.പീറ്റര്‍ മച്ചാദോ - 11 ന് ബുധനാഴ്ച്ച റവ.ഫാ. വില്യം രാജനും, 12 ന് റവ.ഫാ.മാര്‍ട്ടിന്‍ ഇലഞ്ഞിപ്പറമ്പിലും കാര്‍മ്മികത്വം വഹിക്കും.13 ന് വെള്ളിയാഴ്ച്ച റവ - മോണ്‍.ക്ലാരന്‍ സ് പാലിയത്ത് ദിവ്യബലി അര്‍പ്പിക്കും.
തിരുനാള്‍ ആഘോഷത്തിന്റെ പ്രധാന ദിവസങ്ങളായ 14, 15 നും തിരുനാള്‍ ജാഗരവും, തിരുസ്വരൂപം വഹിച്ചുള്ള നഗരപ്രദക്ഷിണവും നടക്കും.14 ന് തിരുനാള്‍ ജാഗര ദിനത്തില്‍ രാത്രി അമ്മ ത്രേസ്യയുടെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള നഗര പ്രദക്ഷിണം ഉണ്ടായിരിക്കും. അന്ന് വൈകുന്നേരം 5 ന് മോസ്റ്റ് റവ.ഡോ.ആന്റണി സാമി പീറ്റര്‍ അബിറിന്റെ കാര്‍മികത്വത്തില്‍ തമിഴ് ഭാഷയില്‍ ദിവ്യബലി അര്‍പ്പിക്കും.15ന് തിരുനാള്‍ ദിനത്തില്‍ പുലര്‍ച്ചെ ഒരു മണി മുതല്‍ 6 മണി വരെ ശയന പ്രദക്ഷിണം - തുടര്‍ന്ന് 10.30 ന് കോഴിക്കോട് രൂപത മെത്രാന്‍ മോസ്റ്റ് റവ.ഡോ.വര്‍ഗ്ഗീസ് ചക്കാലക്കലിന്റെ കാര്‍മികത്വത്തില്‍ ദിവ്യബലി. പാരീഷ് പാസ്റ്ററല്‍ കൗണ്‍സില്‍ നേതൃത്വം വഹിക്കും.
വൈകുന്നേരം 5 ന് മേരി മാതാ കമ്മ്യൂണിറ്റി ഹാളില്‍ സ്‌നേഹ സംഗമം നടക്കും. 16ന് തിങ്കളാഴ്ച്ച ദിവ്യബലി അര്‍പ്പിക്കുന്നത് താമരശ്ശേരി രൂപതാ മെത്രാന്‍ മോസ്റ്റ് റവ.ഡോ. റെമിജിയൂസ് ഇഞ്ചാനിയല്‍ - തുടര്‍ ദിവസങ്ങളില്‍ റവ.ഫാ.മാത്യു തൈക്കല്‍, റവ.ഫാ.പോള്‍ ആന്‍ഡ്രൂസ്, ഫാ.അലക്‌സ് കളരിക്കല്‍, ഫാ.സെബാസ്റ്റ്യന്‍ കറുകപ്പറമ്പില്‍ ,റവ ഫാ ബെന്നി മണപ്പാട്ട് ,റവ.ഫാ.പോള്‍ പേഴ്‌സി ഡിസില്‍വ എന്നിവര്‍ കാര്‍മ്മികത്വം വഹിക്കും. 22 ന് ഉച്ച കഴിഞ്ഞ് 3 മണിയോടെ ഇടവക വികാരി പൊതു വണക്കത്തിനായി പ്രതിഷ്ഠിച്ച തിരുസ്വരൂപം ആള്‍ത്താരയിലേക്ക് മാറ്റുന്നതോടെ ഈ വര്‍ഷത്തെ തിരുനാള്‍ ആഘോഷത്തിന് സമാപനമാവും .
തീര്‍ഥാ കര്‍ക്ക് വാഹനങ്ങള്‍പാര്‍ക്ക് ചെയ്യുവാനുള്ള സൗകര്യം കോളേജ് ഗ്രൗണ്ടില്‍ ഒരുക്കിയിട്ടുണ്ടെന്ന് ഇടവക വികാരി അറിയിച്ചു. സഹവികാരി ഫാ.ഡിലു റാഫേല്‍ ,പാരിഷ് കൗണ്‍സില്‍ സെക്രട്ടറി രാജേഷ് ഡിസില്‍വ, അഗസ്റ്റിന്‍, മീഡിയ കണ്‍ വീനര്‍ സ്റ്റാന്‍ലി ഡിസില്‍വ, ജോസ് പുളിക്കല്‍, ജോസ് ബേസില്‍ ഡിക്രൂസ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
mahi thirunal press meet