അത്തോളി : ഗ്രാമപഞ്ചായത്ത് കേരളോത്സവം ഒക്ടോബര്‍ 8 മുതല്‍ ആരംഭിക്കും. സാഹിത്യ രചന മത്സരങ്ങളാണ് ആദ്യം തുടങ്ങുക. മറ്റു മത്സരങ്ങള്‍ 14,15 തിയ്യതികളില്‍ പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നടക്കും.

സ്വാഗത സംഘ യോഗത്തില്‍ പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് സി.കെ. റിജേഷ്, ഷീബ രാമചന്ദ്രന്‍, എ.എം.സരിത, സുനീഷ് നടുവിലയില്‍, സുധ കാപ്പില്‍, അസി. സെക്രട്ടറി പി.മിനി, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പ്രസംഗിച്ചു.
Atholi grama panchayath Octber 8