അത്തോളി: എടക്കര കൊളക്കാട് യു പി സ്‌കൂളില്‍ സമ്മതി സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് സ്‌കൂള്‍ ലീഡര്‍ തിരഞ്ഞെടുപ്പ് നടത്തി. സ്‌കൂള്‍ ലീഡറായി കെ . ദേവനന്ദയെയും സാഹിത്യ സമാജം സെക്രട്ടറിയായി ആര്‍.എസ്. റോഷിനെയും ലൈബ്രേറിയനായി എ.കെ . മുഹമ്മദ് സഇദിനെയും തിരഞ്ഞെടുത്തു.

ചിഹ്നങ്ങളുപയോഗിച്ച് പ്രചരണം നടത്താനും അവസരം നല്‍കിയിരുന്നു. റിട്ടേണിങ്ങ് ഓഫീസറായി കെ.വി. ഉഷാകുമാരി നേതൃത്വം നല്‍കി.
school election at kolakkad up school