താമരശ്ശേരി: കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് 2023 - 24 വര്‍ഷത്തെ പച്ചക്കറി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി പച്ചക്കറി തൈകള്‍ വിതരണം ചെയ്തു.
വിതരണോദ്ഘാടനം കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആദര്‍ശ് ജോസഫ് നിര്‍വഹിച്ചു. പച്ചക്കറി വികസന പദ്ധതി പ്രകാരം പത്ത് സെന്റില്‍ കൂടുതല്‍ സ്ഥലത്ത് പച്ചക്കറി കൃഷി പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വഴുതന, മുളക്, തക്കാളി ഹൈബ്രിഡ് പച്ചക്കറി തൈകളാണ് വിതരണം ചെയ്തത്.
ചടങ്ങില്‍ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജോസ് തോമസ് മാവറ വാര്‍ഡ് മെമ്പര്‍ സുരേഷ് ബാബു, മുട്ടോളി കൃഷിഭവന്‍ ഉദ്യോഗസ്ഥര്‍ കുടുംബശ്രീ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Vegetable seedlings were distributed by kootaranji Grama panchayath