#Perunnal|പരിശുദ്ധ യല്‍ദോ മോര്‍ ബസേലിയോസ് ബാവയുടെ 338-ാ മത് ഓര്‍മ്മ പെരുന്നാളിന് കൊടിയേറി

#Perunnal|പരിശുദ്ധ യല്‍ദോ മോര്‍ ബസേലിയോസ് ബാവയുടെ 338-ാ മത് ഓര്‍മ്മ പെരുന്നാളിന് കൊടിയേറി
Sep 28, 2023 07:45 PM | By Rijil

താമരശ്ശേരി: തീര്‍ത്ഥാടന കേന്ദ്രമായ വേളംകോട് സെന്റ് മേരീസ് യാക്കോബായ സുറിയാനി സൂനോറോപള്ളിയില്‍ പരിശുദ്ധ യല്‍ദോ മോര്‍ ബസേലിയോസ് ബാവയുടെ 338-ാ മത് പെരുന്നാളിന് ഇന്ന് കൊടിയേറി. വിശുദ്ധ കുര്‍ബാനയ്ക്കുശേഷം സഹവികാരി റെവ. ഫാ. ജോണ്‍സണ്‍ മനയില്‍ കൊടിയുയര്‍ത്തി.

വികാരി റെവ. ഫാ. അജോഷ് കരിമ്പന്നൂര്‍, സഹവികാരി റെവ. ഫാ. സനു പള്ളിയമ്പില്‍ വൈദികരായ റെവ. ഫാ. വര്‍ഗീസ് കടുംകീരിയില്‍, റെവ. ഫാ. ജേക്കബ് കോക്കാപ്പിള്ളിയില്‍, ട്രസ്റ്റി വി.എം കുര്യന്‍ വലിയപറമ്പില്‍, സെക്രട്ടറി ഷാജി ജോണ്‍ മണ്ണകത്ത് അസോസിയേഷന്‍ പ്രസിഡന്റ് ബേബി തെക്കേല്‍, സെക്രട്ടറി സന്തോഷ് ചിരപ്പുറത്ത് എന്നിവര്‍ നേതൃത്വം നല്‍കി.

വെള്ളി- ശനി (സെപ്റ്റംബര്‍ 29, 30) ദിവസങ്ങളില്‍ വേളംകോട് മോര്‍ ബസേലിയോസ് ചെറിയ പള്ളിയില്‍ നടക്കുന്ന പരിശുദ്ധന്റെ ഓര്‍മപെരുന്നാളിനും സുവിശേഷ യോഗത്തിനും റവ. ഫാ. സെവേറിയോസ് തോമസ് നേതൃത്വം നല്‍കും.

വേളംകോട് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ സ്ഥിതി ചെയ്യുന്ന പരിശുദ്ധനായ എല്‍ദോ മോര്‍ ബസേലിയോസ് ബാവയുടെ കബറടത്തിലേക്കുള്ള കാല്‍നട തീര്‍ത്ഥയാത്ര തിങ്കളാഴ്ച (ഒക്ടോബര്‍ 2) രാവിലെ പുതുപ്പാടി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ നിന്ന് ആരംഭിച്ച് മേഖലയിലെ വിവിധ ദേവാലയങ്ങള്‍ സന്ദര്‍ശിച്ച് വൈകുന്നേരം കബറിങ്കല്‍ എത്തിച്ചേരുന്നു.

പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് ജെറുസലം ഭദ്രാസനാധിപന്‍ (ജെറുസലം മലയാളികളുടെ ) അഭി: മാത്യൂസ് മോര്‍ തീമോത്തിയോസ് മെത്രാപ്പോലീത്ത നേതൃത്വം നല്‍കും.

velamkode ormma perunnal kodiyettam

Next TV

Top Stories