ബാലുശ്ശേരി : മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി ഗാന്ധിജയന്തി ദിനത്തില്‍ കായണ്ണ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ നാഷണല്‍ സര്‍വീസ് സ്‌കീം അംഗങ്ങള്‍ കായണ്ണ ടൗണിലെ സ്വപ്‌നനഗരി ശുചീകരിച്ചു.

പ്രവൃത്തി ഉദ്ഘാടനം കായണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി കെ ശശി നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം പി കെ ഷിജു അധ്യക്ഷനായി.
പിടിഎ പ്രസിഡന്റ് ടി.സത്യന്‍, പ്രിന്‍സിപ്പാള്‍ ടി.ജെ പുഷ്പവല്ലി, പ്രോഗ്രാം ഓഫീസര്‍ ഡോ. എം എം സുബീഷ്, അധ്യാപകരായ ജിന്‍സി പീറ്റര്‍, ഡോ. ശ്രീലു ശ്രീപദി, കെ കെ ദിവ്യ, നീതു പി കുമാര്‍ വളണ്ടിയര്‍ ലീഡര്‍മാരായ കെ കെ പൂജാലക്ഷ്മി, ആര്‍.അദ്വൈത് വിഷ്ണു പ്രകാശ്, ശ്രിയ എസ് ജിത്ത് എന്നിവര്‍ നേതൃത്വം നല്‍കി.
DRY DAY AT KAYANNA SWPNA NAGIRI