നന്മണ്ട : സഹായി സ്വയം സഹായ സംഘം ഗാന്ധിജയന്തി ദിനത്തില്‍ ശുചീകരണ പ്രവര്‍ത്തനം നടത്തി. നന്മണ്ട 13 അങ്ങാടിയിലെ ആക്കാംപറമ്പത്ത് പ്രദേശമാണ് സംഘം അംഗങ്ങള്‍ രാവിലെ 8 മണി മുതല്‍ ഉച്ചക്ക് 2 മണി വരെയുള്ള സമയത്ത് ശുചീകരിച്ചത്. മദ്യ കുപ്പികളുടെയും, പ്ലാസ്റ്റിക് കവറുകളുടെയും കൂമ്പരമായ ഈ പ്രദേശം ശുചീകരിക്കുന്നതിന് സംഘം അംഗങ്ങള്‍ ഏറെ ബുദ്ധിമുട്ടേണ്ടി വന്നു.

പാര്‍ക്കിംഗ് സൗകര്യം ഉള്ള ഒരു സ്ഥലമായതിനാല്‍ പല വാഹനങ്ങളും ഇവിടെ നിര്‍ത്തി ആഹാരം കഴിച്ച് അവയുടെ അവശിഷ്ടങ്ങളും ഇവിടെ തള്ളുന്നത് പതിവാണ് .
പല വീടുകളില്‍ നിന്നും ഉള്ള പ്ലാസ്റ്റിക് കവറുകള്‍ ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ പഞ്ചായത്ത് ഹരിതകര്‍മ്മ സേനക്ക് നല്‍കാതെ ഇവിടെ തള്ളുന്നതും കാണാന്‍ കഴിഞ്ഞുവെന്നും, ഈ പ്രദേശം മാലിനിയമുക്തമായി മാറ്റുന്നതിന് ഈ പ്രദേശം ഏറ്റെടുത്ത് പൂന്തോട്ടം നിര്‍മ്മിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സംഘത്തിന്റെ ആലോചനയില്‍ ഉണ്ടെന്ന് സംഘം ഭാരവാഹികള്‍ അറിയിച്ചു.
ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നിജീഷ്. കെ, വത്സരാജ്. എം, അനില്‍കുമാര്‍ ടി. കെ, സുരേന്ദ്രന്‍, സുബി എന്നിവര്‍ നേതൃത്വം നല്കി.
SAHAYI team cleaning aCTION