ബാലുശ്ശേരി : എകരൂല്‍ - ഇയ്യാട് റോഡ് നവീകരണവുമായി ബന്ധപ്പെട്ട് HT എച്ച് ടി പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കുന്ന വര്‍ക്ക് നടക്കുന്നതിനാല്‍ നാളെ (4/10/23 ന)് 8AM മുതല്‍ 6 PM വരെ എകരൂല്‍ ടൗണ്‍, എകരൂല്‍ ടെലഫോണ്‍ എക്‌സ്‌ചേഞ്ച്, എകരൂല്‍ മിനി ഇന്‍ഡസ്ട്രിയല്‍ , അനന്തന്‍ കണ്ടി , വള്ളിയോത്ത്, വള്ളിയോത്ത് -2 എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ വൈദ്യുതി മുടങ്ങും.
അംശദായ കുടിശ്ശിക അടക്കാം
ബാലുശ്ശേരി : കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംശദായം അടക്കുന്നതിന് 24 മാസത്തിലധികം വീഴ്ച വരുത്തി അംഗത്വം നഷ്ടപ്പെട്ട 60 വയസ്സ് പൂര്‍ത്തിയാവാത്ത അംഗങ്ങള്‍ക്ക് കാലപരിധിയില്ലാതെ അംശദായ കുടിശ്ശിക പിഴസഹിതം അടച്ച് അംഗത്വം പുനഃസ്ഥാപിക്കുന്നതിന് ഒക്ടോബര്‍ 31 വരെ സമയം അനുവദിച്ചതായി ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
കുടിശ്ശിക വരുത്തിയ ഓരോ വര്‍ഷത്തിനും പത്ത് രൂപ നിരക്കില്‍ പിഴ ഈടാക്കും. കുടിശ്ശിക അടക്കുന്ന തൊഴിലാളികളുടെ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, ബാങ്ക് പാസ്സ്ബുക്ക് പകര്‍പ്പ് ഫോണ്‍ നമ്പര്‍ എന്നിവ ഹാജരാക്കണം. ഫോണ്‍ : 0495 2384006
There will be power outage in Unnikulam section tomorrow