അത്തോളി : സി.വി. ഭാസ്‌കരന്‍; കോണ്‍ഗ്രസിന്റെ ഊര്‍ജ്ജസ്വലമായ ഒരു കര്‍മ്മയോഗിയായിരുന്നെന്ന് കെ.പിസിസി വൈസ് പ്രസിഡന്റ് ടി.സിദ്ദിഖ് എം.എല്‍.എ പറഞ്ഞു.
സാധാരണക്കാരുടെ പ്രിയപ്പെട്ട നേതാവായിരുന്നു സി.വി. എന്നും അദ്ദേഹം അനുസ്മരിച്ചു. കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡണ്ടായിരുന്ന സി.വി. ഭാസ്‌കരന്റെ ഒന്നാം ചരമവാര്‍ഷികത്തില്‍ നടത്തിയ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് വി.കെ. രമേശ് ബാബു അധ്യക്ഷത വഹിച്ചു. എന്‍എസ് യു ദേശീയ സെക്രട്ടറി കെ.എം. അഭിജിത്, കെപിസിസി അംഗങ്ങളായ കെ രാമചന്ദ്രന്‍, കെ.എം ഉമ്മര്‍ , ഡിസിസി ജനറല്‍ സെക്രട്ടറി നിജേഷ് അരവിന്ദ്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ജൈസല്‍ അത്തോളി, മഹിള കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ശാന്തി മാവീട്ടില്‍, പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാജന്‍, വൈസ് പ്രസിഡന്റ് സി.കെ. റിജേഷ്, ഗിരീഷ് പാലാക്കര, വി.ബി. വിജീഷ്, സന്ദീപ് നാലുപുരക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. രാവിലെ വീട്ടിലെ സ്മൃതി കുടീരത്തില്‍ നേതാക്കളും പ്രവര്‍ത്തകരും പുഷ്പാര്‍ച്ചന നടത്തി.
cv bhaskaran memorial function in atholi