ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമിലേക്ക് മാറി ബാലുശ്ശേരി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍

ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമിലേക്ക് മാറി ബാലുശ്ശേരി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍
Dec 15, 2021 04:56 PM | By Balussery Editor

 ബാലുശ്ശേരി: ജന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമിലേക്ക് മാറി ബാലുശ്ശേരി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍. ബാലുശ്ശേരി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ആണ്‍ പെണ്‍ ഭേദമില്ലാതെയുള്ള ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം പ്രഖ്യാപനം ഇന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. ആര്‍. ബിന്ദു നിര്‍വ്വഹിച്ചു.

ജന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം സമൂഹത്തില്‍ വിവേചനം ഒഴിവാക്കുമെന്നും മനുഷ്യന്‍ എന്ന നിലയില്‍ എല്ലാവരും ഒരുമിച്ച് ഒരേ ദിശയില്‍ പോകുന്നതിന്റെ സൂചനയാണിതെന്നും ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. ആര്‍. ബിന്ദു വിലയിരുത്തി.

ജന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം നടപ്പാക്കുന്ന സംസ്ഥാനത്തെ ആദ്യ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളായതിന്റെ ആവേശത്തിലാണ് കുട്ടികളും അധ്യാപകരും രക്ഷിതാക്കളും. ഔദ്യോഗിക പ്രഖ്യാപനത്തിനു മുന്‍പ് തന്നെ പാന്റ്‌സും ഷര്‍ട്ടുമണിഞ്ഞ് ഒട്ടേറെ വിദ്യാര്‍ഥികള്‍ ചൊവ്വാഴ്ച സ്‌കൂളിലെത്തിയിരുന്നു. ചുരിദാറും ഓവര്‍കോട്ടുമെന്ന പഴയ യൂണിഫോമിനെക്കാള്‍ സൗകര്യപ്രദമാണ് പുതിയ വേഷമെന്ന് പെണ്‍കുട്ടികള്‍ അഭിപ്രായപ്പെട്ടു.

ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ആണ്‍കുട്ടികള്‍ക്കും പ്രവേശനമുള്ള സ്‌കൂളിലെ പ്ലസ് വണ്‍ ബാച്ചിലാണ് ജന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം നടപ്പാക്കിയത്. 60 ആണ്‍കുട്ടികളടക്കം 260 കുട്ടികളാണ് ക്ലാസിലുള്ളത്. സംസ്ഥാനത്ത് ജന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമുകളെക്കുറിച്ചുള്ള ചര്‍ച്ച സജീവമായഘട്ടത്തിലാണ് പി.ടി.എ. ഇത്തരമൊരു തീരുമാനമെടുത്തത്. രക്ഷിതാക്കളുടെയും കുട്ടികളുടെയും അഭിപ്രായങ്ങള്‍കൂടി പരിഗണിച്ചുള്ള നിര്‍ദേശങ്ങളാണ് നല്‍കിയതെന്ന് പ്രിന്‍സിപ്പല്‍ ആര്‍. ഇന്ദു പറഞ്ഞു.

ഫുള്‍ക്കൈ താത്പര്യമുള്ളവര്‍ക്കും ഓവര്‍കോട്ട് വേണ്ടവര്‍ക്കും അതിന് അനുവാദം നല്‍കിയിട്ടുണ്ട്. ശരീരം ഇറുകിയുള്ള തയ്യല്‍ ഒഴിവാക്കാനും നിര്‍ദേശിച്ചു. ഷാളും മഫ്തയുമടക്കമുള്ള മതപരമായ വേഷങ്ങള്‍ക്കും അനുവാദമുണ്ട്. പിടിഎ പ്രസിഡന്റ് കെ. ഷൈജു അധ്യക്ഷനായി.

ഓണ്‍ലൈന്‍വഴി നടന്ന പ്രഖ്യാപനച്ചടങ്ങില്‍ പോലീസില്‍ യൂണിഫോം തുല്യതയ്ക്കുവേണ്ടി പോരാടിയ തൃശ്ശൂര്‍ വനിതാസെല്‍ എസ്‌ഐ വിനയ മുഖ്യാതിഥിയായി. കെ.എം. സച്ചിന്‍ദേവ് എംഎല്‍എ, അഭിനേത്രിയും ആക്ടിവിസ്റ്റുമായ റിമ കല്ലിങ്കല്‍ എന്നിവര്‍ സന്ദേശം നല്‍കി.

ജില്ലാപഞ്ചായത്ത് അംഗം പി.പി. പ്രേമ, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട്, ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് അംഗംഹരീഷ് നന്ദനം, ഇ. പ്രേമ, രജിത, ശോഭന, പി. വേണുഗോപാല്‍, യു.ആര്‍. ശിവനന്ദ എന്നിവര്‍ പങ്കെടുത്തു. ഹയര്‍സെക്കണ്ടറി പ്രിന്‍സിപ്പാള്‍ ആര്‍. ഇന്ദു സ്വാഗതം പറഞ്ഞ ചടങ്ങിന് അഭിലാഷ് നന്ദിയും പറഞ്ഞു.

Balussery Govt. Higher Secondary School changed to Gender Neutral Uniform

Next TV

Related Stories
അഴിമതി വിജിലന്‍സ് അന്വേഷിക്കണം; ആര്‍ജെഡിയില്‍ നിന്നും കൂട്ടരാജി

May 8, 2025 03:39 PM

അഴിമതി വിജിലന്‍സ് അന്വേഷിക്കണം; ആര്‍ജെഡിയില്‍ നിന്നും കൂട്ടരാജി

ആര്‍ജെഡി നടുവണ്ണൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ കീഴിലുള്ള സ്ഥാപനങ്ങളില്‍ നിയമനമുള്‍പ്പെടെയുള്ള...

Read More >>
സ്‌പോര്‍ട്‌സ് ക്യാമ്പ് 'ഒളിമ്പിയ 2025' സമ്മര്‍ ക്യാമ്പ് സമാപിച്ചു

May 7, 2025 04:29 PM

സ്‌പോര്‍ട്‌സ് ക്യാമ്പ് 'ഒളിമ്പിയ 2025' സമ്മര്‍ ക്യാമ്പ് സമാപിച്ചു

ബാലുശ്ശേരി ബിആര്‍സി യുടെ ആഭിമുഖ്യത്തില്‍ ജിവിഎച്ച് എസ്എസ്...

Read More >>
കൂട്ടാലിടയില്‍ വിദേശമദ്യം വില്‍പ്പന നടത്തിയ ആള്‍ പിടിയില്‍

May 6, 2025 11:51 PM

കൂട്ടാലിടയില്‍ വിദേശമദ്യം വില്‍പ്പന നടത്തിയ ആള്‍ പിടിയില്‍

സ്‌കൂട്ടറില്‍ കടത്തിക്കൊണ്ട് വന്ന് വില്‍പ്പന നടത്തിയതിന് വടക്കെ നെല്ലിയോട്ട് കണ്ടി വീട്ടില്‍ ഷൈജു...

Read More >>
ഗാര്‍ഹിക പീഡനം ; ബാലുശ്ശേരിയില്‍ ഭര്‍തൃവീട്ടില്‍ യുവതിക്കു നേരെ പീഡനം

Apr 22, 2025 03:54 PM

ഗാര്‍ഹിക പീഡനം ; ബാലുശ്ശേരിയില്‍ ഭര്‍തൃവീട്ടില്‍ യുവതിക്കു നേരെ പീഡനം

വീട്ടില്‍ മദ്യപിച്ചെത്തി യുവതിയെ നിരന്തരം ഉപദ്രവിക്കുകയും, സ്ത്രീധനത്തിന്റെ പേരിലും യുവതിയെ...

Read More >>
 എംഡിഎംഎയും കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍

Apr 14, 2025 01:54 AM

എംഡിഎംഎയും കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍

ബാലുശ്ശേരി പൊലീസ് പ്രതികളെയും ഇവരുടെ വാഹനവും കസ്റ്റഡിയില്‍...

Read More >>
ബാലുശ്ശേരിയില്‍ മയക്കുമരുന്ന് വേട്ട തുടരുന്നു; യുവാക്കള്‍ പിടിയില്‍

Apr 12, 2025 02:16 PM

ബാലുശ്ശേരിയില്‍ മയക്കുമരുന്ന് വേട്ട തുടരുന്നു; യുവാക്കള്‍ പിടിയില്‍

നിരോധിത മയക്കുമരുന്നായ എംഡിഎംഎയുമായി യുവാക്കള്‍...

Read More >>
Top Stories










News Roundup






GCC News