നന്മണ്ട: ബാലുശ്ശേരി ടൗണ്‍ ലയണ്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നന്മണ്ട എ.യു.പി സ്‌കൂളില്‍ വെച്ച് ലോക പ്രമേഹ ദിനവും, ശിശുദിനവും സമുചിതമായി ആചരിച്ചു.
ലയണ്‍ ഡിസ്ട്രിക്ട് 318 E യുടെ 'ജീവം' പരിപാടിയിലൂടെ ജീവിത ശൈലീ രോഗങ്ങളില്‍ നിന്ന് മുക്തി നേടാന്‍ ശരിയായ ഭക്ഷണ ക്രമവും, വ്യായാമ രീതികളും ശീലമാക്കുന്നതിന് കുട്ടികളെ പരിശീലിപ്പിക്കുകയായിരുന്നു. ബാലുശ്ശേരി ടൗണ്‍ ലയണ്‍സ് ക്ലബ് പ്രസിഡണ്ട് ലയണ്‍ അജിത് പ്രസാദ് പരിപാടി ഉദ്ഘാടനം ചെയ്തു.
സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ ശ്രീ അനൂപ് കുമാറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രവീണ്‍ മാസ്റ്റര്‍ സ്വാഗതവും, ലയണ്‍ അരവിന്ദാക്ഷന്‍ നന്ദിയും രേഖപ്പെടുത്തി.
യോഗാചാര്യന്‍ ഉമേഷ് കുട്ടികളെ യോഗമുറകള്‍ അഭ്യസിപ്പിച്ചു. ലയണ്‍സ് ക്ലബ് മെമ്പര്‍മാരും , അദ്ധ്യാപകരും, രക്ഷിതാക്കളും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
Balusherry Town Lions Club World Diabetes Day was observed