ജവഹര്‍ ബാല്‍മഞ്ച് ബാലസംഗമം സംഘടിപ്പിച്ചു

ജവഹര്‍ ബാല്‍മഞ്ച്   ബാലസംഗമം സംഘടിപ്പിച്ചു
Nov 15, 2023 01:20 PM | By Rijil

ബാലുശ്ശേരി : പനങ്ങാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയും & ജവഹര്‍ ബാല്‍മഞ്ച് പനങ്ങാട് കമ്മിറ്റി യുടെ ബാലസംഗമവും ശിശുദിന ആഘോഷവും നിര്‍മ്മല്ലൂരില്‍ നടന്നു.

ഡിസിസി ജനറല്‍ സെക്രട്ടറി നിജേഷ് അരവിന്ദ് യോഗം ഉദ്ഘാടനം ചെയ്തു. ശിശുദിനത്തിന്റെ പ്രാധാന്യത്തെകുറിച്ച് ജവഹര്‍ ബാല്‍മഞ്ച് ജില്ലാ പ്രസിഡണ്ട് അനുഗ്രഹ മനോജ് സംസാരിച്ചു.

ഷൈലേഷ് നിര്‍മ്മല്ലൂര്‍ അധ്യക്ഷത വഹിച്ചു. നിതില്‍ കാട്ടാംവള്ളി, ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍ സംസാരിച്ചു.

Jawahar Balmanj organized the Bala Sangam

Next TV

Top Stories