ബാലുശ്ശേരി :ബാലുശ്ശേരി മണ്ഡലം നവകേരള സദസ്സ് പന്തല്‍ കാല്‍നാട്ടല്‍ ചടങ്ങ് അഡ്വ. കെ എം സച്ചിന്‍ ദേവ് എം.എല്‍.എ നിര്‍വ്വഹിച്ചു.
നോഡല്‍ ഓഫീസര്‍ കെ.ജി ജയകൃഷ്ണന്‍, കോ-ഓര്‍ഡിനേറ്റര്‍ ഇസ്മയില്‍ കുറുമ്പൊയില്‍, പഞ്ചായത്ത് പ്രസിഡണ്ട് രൂപലേഖ കൊമ്പിലാട്, പഞ്ചായത്ത് സെക്രട്ടറി ഗിരീഷ് കുമാര്‍ പങ്കെടുത്തു.
നവകേരള സദസ്സ്: രചനാ മത്സരങ്ങള്‍ 19ന്
കോഴിക്കോട് : മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിന്റെ പ്രചരണാര്‍ത്ഥം സംഘടിപ്പിക്കുന്ന രചനാ മത്സരങ്ങള്‍ നവംബര്‍ 19ന് രാവിലെ മുതല്‍ രാമനാട്ടുകര ഗവ യു പി സ്‌കൂളില്‍ നടക്കും.
എല്‍പി വിഭാഗം ചിത്രരചന, യുപി വിഭാഗം ചിത്രരചന, ജലഛായം, കഥാരചന, കവിതാ രചന, പൊതുവിഭാഗം കാര്‍ട്ടൂണ്‍, ചിത്രരചന, ജലഛായം, ഉപന്യാസം (മലയാളം) എന്നിങ്ങനെയാണ് മത്സരങ്ങള്‍.
മത്സരങ്ങളില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 8089300305, 9847941717 എന്നീ നമ്പറുകളില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യണം.
BALUSSERY NAVAKERALA SADASS OPENING FUNCTION