അത്തോളി: രജിസ്റ്റേഡ് എന്‍ജിനിയേഴ്‌സ് & സൂപ്പര്‍വൈസേര്‍സ് ഫെഡറേഷന്‍ (റെന്‍സ്‌ഫെഡ് ) നാലമത് കോഴിക്കോട് ജില്ലാ കണ്‍വെന്‍ഷന്‍ അത്തോളിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന് മാതൃകയാകാവുന്ന പാവപ്പെട്ടവര്‍ക്ക് ചുരുങ്ങിയ ചെലവില്‍ വീട് നിര്‍മ്മിക്കാന്‍ തരത്തില്‍ പുതിയ പദ്ധതികള്‍ സര്‍ക്കാരിലേക്ക് സമര്‍പ്പിക്കാന്‍ തയ്യാറാകണമെന്നും നിര്‍മ്മാണ മേഖലയിലെ ഉദ്യോഗസ്ഥ തലത്തിലുള്ള സ്തംഭനാവസ്ഥ പരിഹരിക്കാനുള്ള നടപടികള്‍ കൈക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു.
പൊതുസമ്മേളനത്തില്‍ ചെയര്‍മാന്‍ ടിവി ഗിരീഷ് ബാബു അധ്യക്ഷത വഹിച്ചു. തലകുളത്തൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശിവദാസന്‍ സംസാരിച്ചു. സംസ്ഥാന പ്രസിഡണ്ട് ശ്രീകാന്ത് എസ്.ബാബു, സെക്രട്ടറി കെ പി സുമിദ്, സ്ഥാപക പ്രസിഡണ്ട് സി.വിജയകുമാര്‍, മുന്‍സംസ്ഥാന പ്രസിഡണ്ട് കെ. മനോജ്, ജോയിന്റ് സെക്രട്ടറി പി .പ്രമോദ് കുമാര്‍ കണ്‍വീനര്‍ കെ കെ സുധീഷ് കുമാര്‍ വനിതാ പ്രസിഡണ്ട് ബീന തോമസ് തുടങ്ങിയവര്‍ സംസാരിച്ചു.
കെ. സ്മാര്‍ട്ട്, ആക്‌സിഡന്റ് ക്ലെയിം ഇന്‍ഷുറന്‍സ് തുടങ്ങിയ സംബന്ധിച്ച് ക്ലാസുകള്‍ നടന്നു. സംഘടനാ സെഷനില്‍ ജില്ലാ പ്രസിഡണ്ട് കെ മുസ്തഫ അധ്യക്ഷത വഹിച്ചു സംസ്ഥാന പ്രസിഡന്റ് ശ്രീകാന്ത് ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് ' പ്രസിഡന്റ് എം.രാധാകൃഷ്ണന്‍, ടി പി മനോജ് ആശംസകള്‍ നടത്തി.
ജില്ലാ സെക്രട്ടറി സി.സന്തോഷ് കുമാര്‍ ജില്ലാ റിപ്പോര്‍ട്ടും കെ .എം അഷ്‌റഫ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു സംസ്ഥാന സെക്രട്ടറി കെ പി സുമിദ് സംസ്ഥാന റിപ്പോര്‍ട്ട് അവതരിപ്പിച്ചു വിവിധ വിഷയത്തില്‍ ചര്‍ച്ചകള്‍ നടന്നു ജില്ലാ വൈസ് പ്രസിഡന്റ് പി ടി അബ്ദുല്ലത്തീഫ് സ്വാഗതവും ജില്ലാ ജോ:സെക്രട്ടറി വി.ടി. ഭരതന്‍ നന്ദിയും പറഞ്ഞു വിവിധ വിഷയങ്ങള്‍ സംസ്ഥാന കമ്മിറ്റി അംഗം വി. രാമചന്ദ്രന്‍ പ്രമേയങ്ങള്‍ അവതരിപ്പിച്ചു.
പ്രമേയങ്ങള്‍: 1. കെട്ടിട നിര്‍മാണ ലൈസന്‍ഫീ 20 ഇരട്ടിയോളമായി വര്‍ദ്ധിപ്പിച്ചപ്പോള്‍ 150 ച.മീറ്റര്‍ വരെയുള്ള വീടുകള്‍ക്ക് മുമ്പുണ്ടായിരുന്ന 50 ശതമാനം മതി എന്നുള്ള നിയമം പുനസ്ഥാപിക്കുക.
2. സെല്‍ഫ് സര്‍ട്ടിഫിക്കേഷന്റെ ഭാഗമായി എംപാനല്‍ ലൈസന്‍സ് നടപ്പിക്കിയപ്പോള്‍ ലൈസന്‍സുള്ള സൂപ്പര്‍വൈസര്‍മാര്‍ക്ക് വീണ്ടും എംപാനല്‍ ലൈസന്‍സ് വേണമെന്ന നിയമം ഇരുലൈസന്‍സ് എന്ന രീതിയിലേക്ക മാറിയിരിക്കുന്നു ഇത് ലൈസന്‍സികള്‍ക്ക് ഭാരിച്ച ചിലവ് ആണ്. ഇത് ഏകീകരിക്കേണ്ടതാണ്
3, കെട്ടിട നിര്‍മാണ ലൈസന്‍സ്ഫീ 10 ഇരട്ടി വര്‍ദ്ധിപ്പിച്ചപ്പോള്‍ പഞ്ചായത്തുകളും തോന്നിയ പോലെ ഫൈന്‍ ഈടാക്കുന്നത് ജനത്തിന്ന് വലിയ സാമ്പത്തിക നഷ്ടം അനുഭവിക്കുന്നു. ഇതിന് വ്യക്തമായ നിര്‍ദ്ദേശം സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവണം
Rensfed kozhikode district conference at atholi