ബാലുശ്ശേരി: കായണ്ണ ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ ഇത്തവണത്തെ ശിശുദിനാഘോഷം പാറമുതു അംഗനവാടിയിലെ കുട്ടികള്‍ക്കൊപ്പമായിരുന്നു. കായണ്ണ ഗ്രാമപഞ്ചായത്ത് അംഗവും പിടിഎ പ്രസിഡന്റുമായ പി കെ ഷിജു പഠനോപകരണങ്ങളുടെ വിതരണം നടത്തി.
പ്രിന്‍സിപ്പാള്‍ ടി ജെ പുഷ്പവല്ലി മധുരം വിതരണം ചെയ്തു. എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ ഡോ.എം എം സുബീഷ് , അധ്യാപകരായ ടി ഭവിത, ഡോ. ശ്രീലു ശ്രീപദി, ഡോ. എല്‍ കെ ശ്രീവിദ്യ, വികെ സരിത, യു അര്‍ച്ചന, പാറമുതു അംഗനവാടി ടീച്ചര്‍ ഗീത, എന്‍എസ്എസ് വളണ്ടിയര്‍ ലീഡര്‍മാരായ സി കെ ദേവാനന്ദ്, വിഷ്ണു പ്രകാശ് ഗ്രൂപ്പ് ലീഡര്‍മാര്‍ തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.
NSS Volunteers Study Materials Delivered