നടുവണ്ണൂര്‍: തോട്ടുമൂലയില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ചു.വടകര പാലയാട്ട്‌നട സ്വദേശിയായ ബൈക്ക് യാത്രക്കാരന്‍ മരിച്ചു. പിതാവിനെ ഉള്ളിയേരിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ കാണിച്ചു തിരിച്ചു വടകരയിലേക്ക് പോവുമ്പോള്‍,പിതാവിനെ നരക്കോട് നിര്‍ത്തി മരുന്ന് എടുക്കാന്‍ മറന്നത് എടുക്കാന്‍ വേണ്ടി വീണ്ടും ഉള്ളിയേരി ഭാഗത്തേക്ക് വരുമ്പോയാണ് അപകടം സംഭവിച്ചത്.

അപകടത്തില്‍പെട്ട യുവാവിനെ നടുവണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഉടന്‍ തന്നെ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരിന്നു.
മൃതദേഹം കൊയിലാണ്ടി താലൂക് ഹോസ്പിറ്റലില്‍.നടുവണ്ണൂര്‍ തോട്ടുമൂലയില്‍ സ്ഥിരം അപകടമേഖലയാണെന്ന് നാട്ടുകാര്‍ പറഞ്ഞു
ACCIDENT IN NADUVANNUR THOTTUMOOLA