കൂടരഞ്ഞി: കൂടരഞ്ഞി ഗ്രാമപഞ്ചായത്തിന്റെയും വനിത ശിശു വികസന വകുപ്പിന്റെയും നേതൃത്വത്തില്‍ അങ്കണവാടികളിലൂടെ ശൈശവ പൂര്‍വകാല പരിചരണവും വിദ്യാഭ്യാസവും ലക്ഷ്യം വച്ചു കൊണ്ട് അങ്കണ വാടി കലോത്സവം നടന്നു. കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദര്‍ശ് ജോസഫ് അധ്യക്ഷത വഹിച്ചു.
തിരുവമ്പാടി എം എല്‍ എ ശ്രീ :ലിന്റോ ജോസഫ് അവര്‍കള്‍ ഭദ്രദീപം കൊളുത്തി ഉദ്ഘടനം കര്‍മ്മം നിര്‍ഹവിച്ചു.കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി തങ്കച്ചന്‍ സ്വാഗത ആശംസിച്ചു. മുഖ്യ അതിഥികളായി ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വി പി ജമീല,ജില്ലാ പഞ്ചായത്ത് മെമ്പര്‍ ബോസ് ജേക്കബ്, ജില്ല വനിതാ ശിശു വികസന ഓഫീസര്‍ സബീന ബീഗം എന്നിവര്‍ സംസാരിച്ചു.
ക്ഷേമ കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റോസിലി ജോസ്, വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജോസ് തോമസ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ വി എസ് രവീന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഹെലന്‍ ഫ്രാന്‍സീസ്, . മറ്റു വാര്‍ഡ് മെമ്പര്‍മരായ ബോബി ഷിബു, എല്‍സമ്മ ജോര്‍ജ്, ജെറീന ജോയ്, സീന ബിജു,ബിന്ദു ജയന്‍,സുരേഷ് ബാബു, ജോണി വാളിപ്ലാക്കല്‍, മോളി തോമസ്, വി എ നസീര്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു.
ഗ്രാമ പഞ്ചായത്ത് സെക്രട്ടറി സുരേഷ് കുമാര്‍ ശിശു വികസന പദ്ധതി ഓഫീസര്‍ സ്മിത എന്നിവര്‍ സാനിധ്യം അറിയിച്ചു.ഐ സി ഡി എസ് സൂപ്പര്‍ വൈസര്‍ ഫസ്ലി നന്ദി പറഞ്ഞു.
ഗ്രാമപഞ്ചായത്തിലെ 14 വാര്‍ഡുകളില്‍ നിന്നും 19 അങ്കണ വടികളിലെ നൂറ്റി അമ്പതോളം കുരുന്നു പ്രതിഭകളുടെ വര്ണാഭമായ പരിപാടികളാണ് അരങ്ങേരിയത് ഏകദേശം 800 ആളുകള്‍ പരിപാടിയില്‍ പങ്കെടുത്തു.
kootaranji grama panchayath Ankanvati Art festivel