ബാലുശ്ശേരി: ബാലുശ്ശേരി നിയോജക മണ്ഡലം നവകേരളസദസ്സുമായി ബന്ധപ്പെട്ട് ഉള്ള്യേരി ഗ്രാമപഞ്ചായത്ത് 4-ാം വാര്‍ഡില്‍ വിളംബര ജാഥ നടത്തി.
വാര്‍ഡ് മെംബറും ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ എന്‍.എം.ബാലരാമന്‍ മാസ്റ്റര്‍, വികസനസമതി ചെയര്‍മാന്‍ കെ.ടി.സുകുമാരന്‍, എഡിഎസ് സെക്രട്ടറി സുനിത, ഷാജു ചെറുക്കാവില്‍, ശശി ചാലില്‍ റസിഡന്‍സ് അസോസിയേഷന്‍ സെക്രട്ടറിമാരായ എം.വേലായുധന്‍, ഷാജി പുതിയോട്ടില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
കുടുംബശ്രീ അംഗങ്ങള്‍, റസിഡന്‍സ് അസോസിയേഷന്‍ അംഗങ്ങള്‍, വിവിധ സംഘടനാപ്രതിനിധികളടക്കം നൂറിലധികം പേര്‍ പങ്കെടുത്തു.
Balussery Constituency Navakerala Sadas; A proclamation march was held