ബാലുശ്ശേരി : ബാലുശ്ശേരിക്ക് പുത്തന്‍ ഷോപ്പിംഗ് അനുഭവം പകര്‍ന്നു നല്‍കിയ ബാദുഷ ഹൈപ്പര്‍ മാര്‍ക്കറ്റും MYB യും ചേര്‍ന്ന് ഓണാഘോഷത്തോടനുബന്ധിച്ച് നടത്തിയ നറുക്കെടുപ്പിന്റെ വിജയിക്കള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ബാദുഷ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നടന്ന ചടങ്ങില്‍ സമ്മാന വിതരണം നടത്തി.
ഒന്നാം സമ്മാനത്തിന് അര്‍ഹയായ ഷംന കിനാലൂരിന് ് TVS JUPITER ലഭിച്ചു. ബാലുശ്ശേരി ഗ്രാമ പഞ്ചായത്ത് അംഗം ഹരീഷ് നന്ദനം വാഹനത്തിന്റെ താക്കോല്‍ കൈമാറി.
രണ്ടാം സമ്മാനമായ സുജാത മിക്‌സര്‍ ഗ്രൈഡര്‍ ലഭിച്ച യദുകൃഷ്ണ കാക്കൂരിന് MY B അംഗമായ മോഹനനും, ജമീല പനായിക്ക് ബാദുഷ ഹൈപ്പര്‍ മാര്‍ക്കറ്റ് മാനേജര്‍ ബൈജുവും സമ്മാനങ്ങള്‍ കൈമാറി.
മൂന്നാം സമ്മാനം 4 പേര്‍ക്ക് ലഭിച്ചു. രാഘവന്‍ തിരുവോട് , THAASHI ATHUL. യമുന ബാലുശ്ശേരി, ശ്രീജിത്ത് വാകയാട് .എന്നിവര്‍ക്ക് മൂന്നാം സമ്മാനമായ സീലിംഗ് ഫാന്‍ കൈമാറി. 4-ാം സമ്മാനത്തിന്അര്‍ഹരായ JANNA FATHIMA , SHIJAS AHAMMED BALLUSSERY, ALLU MOL, AMBILI Nirmallur എന്നിവര്‍ക്ക് പ്രീതി കുക്കര്‍ കൈമാറി.
ബാദുഷ ഹൈപ്പര്‍ മാര്‍ക്കറ്റ് മാനേജിംഗ് ഡയറക്ടര്‍ ഫിയാസ് ബാദുഷ, MYB അംഗമായ ഫൈസല്‍, ബാദുഷ മാനേജര്‍ സലിം എന്നിവര്‍ സമ്മാനദാനം നിര്‍വ്വഹിച്ചു.
ബാദുഷ ഹൈപ്പര്‍ മാര്‍ക്കറ്റ് മാനേജര്‍ എം. എം.നിഖില്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് തുഷാര എസ്.വി. നന്ദിയും പറഞ്ഞു.
Badusha Hyper Market Draw Prizes were distributed to the lucky winners