ഉപജില്ല കലോത്സവം ; ഇന്ന് വൈകീട്ട് കൂട്ടാലിടയില്‍ വിളംബര ജാഥ

ഉപജില്ല  കലോത്സവം ; ഇന്ന് വൈകീട്ട് കൂട്ടാലിടയില്‍  വിളംബര ജാഥ
Nov 19, 2023 12:12 PM | By Rijil

കൂട്ടാലിട : പേരാമ്പ്ര ഉപജില്ല കലോത്സവത്തിന്റെ ഭാഗമായി കൂട്ടാലിയില്‍ സംഘടിപ്പിക്കുന്ന വിളംബര ജാഥ ഇന്ന് വൈകു 3.30 ന് അവിടനല്ലൂര്‍ എ. എല്‍ .പി.സ്‌കൂളില്‍ നിന്നും ആരംഭിച്ച് അവിടനല്ലൂര്‍ ജിഎച്ച് എസ് എസില്‍ സമാപിക്കും.

വിളംബര ജാഥയുടെ സമാപനത്തോടനുബന്ധിച്ച് പ്രധാന വേദിയായ അവിടനല്ലൂര്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ കൊടിയുയര്‍ത്തും.

ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍, സംഘാടക സമിതി അംഗങ്ങള്‍, പൗരാവലി , വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, കുടുംബശ്രീ അംഗങ്ങള്‍ എന്നിവര്‍ വിളംബര റാലിയില്‍ പങ്കെടുക്കും.

sub jilla Kalotsavam; This evening in the company Proclamation march

Next TV

Top Stories


News Roundup