നന്മണ്ട : കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന ഗ്രാമ ശാസ്ത്ര ജാഥയുടെ ഭാഗമായുള്ള കല പരിശീലനം നന്മണ്ടയില്‍ ആരംഭിച്ചു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കൃഷ്ണവേണി മണിക്കോത്ത് ഉദ്ഘാടനം ചെയ്തു. പരിഷത്ത് നിര്‍വാഹക സമിതി അംഗം വിനോദ് കുമാര്‍ ആലച്ചേരി മുഖ്യ പ്രഭാഷണം നടത്തി. കെ.എം. ചന്ദ്രന്‍ അധ്യക്ഷനായി.
ഗ്രാമ പഞ്ചായത്ത് അംഗം വിജിത കെ. കെ.വത്സരാജ് പൂവനി, മുഖ്യ പരിശീലകനായ വി. പി കുഞ്ഞികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
രണ്ട് ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പില്‍ അമ്പതോളം കലാകാരന്മാര്‍ പങ്കെടുക്കുന്നു. ക്യാമ്പ് ഞായറാഴ്ച സമാപിക്കും ജനറല്‍ കണ്‍വീനര്‍ കെ. മോഹനന്‍ സ്വാഗതവും കെ. വിജു നന്ദിയും പറഞ്ഞു.
Village Science March; Art training camp started at nanmada