ബാലുശ്ശേരി : ബാലുശ്ശേരി ഉപജില്ല സ്‌കൂള്‍ ഗെയിംസ് അസോസിയേഷന്‍ കോടഞ്ചേരി സെന്റ് ജോസഫ്സ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച സ്‌കൂള്‍ സീനിയര്‍ ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ കോക്കല്ലൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ ടീം കിരീടം നേടി.

ക്യാപ്റ്റന്‍ ആദിത്ത്.എസ്, അഭിനന്ദ്.എം.ടി, അഭിഷേക്.ബി.എന്‍, ആദിത്യന്‍.ആര്‍.എസ്, അംബേദ്.എ.കെ, അമീന്‍ ഇഹ്‌സാന്‍. വി.കെ, അനശ്വര്‍ അശോക്, ആരുഷ് ജെ സത്യന്‍.എം.കെ, ഹനാന്‍.ജെ.എസ്, ഹരികൃഷ്ണന്‍.ആര്‍, മുഹമ്മദ് ജെറിന്‍. എം, ഋതുനന്ദ്.സി.എം, സാരംഗ്.എസ്.ആര്‍ എന്നിവരാണ് ടീം അംഗങ്ങള്‍. സെമി ഫൈനലില്‍ ജി.എച്ച്.എസ്.എസ് ശിവപുരം ടീമിനെ 36 റണ്‍സിന് കോക്കല്ലൂര്‍ പരാജയപ്പെടുത്തി.
ഫൈനലില്‍ പാലോറ എച്ച്.എസ്.എസ് ടീമിനെ 7 വിക്കറ്റിന് പരാജയപ്പെടുത്തി കോക്കല്ലൂര്‍ കിരീടം ചൂടി.
Balushery SUBJILLA School Games; Senior Cricket Championship For GHSS Kokkallur