ബാലുശ്ശേരി :പൊതുജനങ്ങള്‍ക്കായി ബാലുശ്ശേരി നിയോജക മണ്ഡലം നവകേരള സദസ്സിന്റെ നിവേദന കൗണ്ടറുകളില്‍ ലഭിച്ചത് 5,452 നിവേദനങ്ങള്‍. ബാലുശ്ശേരി ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഒരുക്കിയ കൗണ്ടറുകളില്‍ രാവിലെ മുതല്‍ തന്നെ നിവേദനങ്ങള്‍ സ്വീകരിച്ച് തുടങ്ങിയിരുന്നു. നിവേദനങ്ങള്‍ നല്‍കുന്നതിനായി വയോജനങ്ങള്‍, സ്ത്രീകള്‍, ഭിന്നശേഷിക്കാര്‍, മറ്റ് പരിഗണന അര്‍ഹിക്കുന്നവര്‍ എന്നിവര്‍ക്ക് പ്രത്യേക സൗകര്യവും ഏര്‍പ്പെടുത്തിയിരുന്നു. ഹെല്പ് ഡെസ്‌ക്കുകള്‍ ഉള്‍പ്പടെ ആകെ 20 കൗണ്ടറുകളാണ് സ്‌കൂളില്‍ ഒരുക്കിയത്. 165 ഓളം ജീവനക്കാരാണ് നിവേദനങ്ങള്‍ സ്വീകരിക്കാനായി വിവിധ കൗണ്ടറുകളിലായി ഉണ്ടായിരുന്നത്. .

Navakerala sadass at balussery