നാടൻ കപ്പയും കാന്താരി ചമ്മന്തിയും സൂപ്പർ; ഭക്ഷണ വിരുന്ന് വയറ് നിറച്ചു

നാടൻ കപ്പയും കാന്താരി ചമ്മന്തിയും സൂപ്പർ; ഭക്ഷണ വിരുന്ന് വയറ് നിറച്ചു
Nov 27, 2023 10:54 PM | By Rijil

താമരശ്ശേരി : കുടിയേറ്റ കർഷക മണ്ണിൽ നടക്കുന്ന കർഷക കോൺഗ്രസ് ക്യാമ്പിൽ ഒരുക്കിയ ഭക്ഷണ വിരുന്നിലും കർഷക ടച്ച് . പൂർണ്ണമായും ജൈവ കിഴങ്ങ് വർഗ്ഗങ്ങളാണ് ഭക്ഷണ വിരുന്നിൽ ഒരുക്കിയത്. നാടൻ കപ്പയും കാന്താരി ചമ്മന്തിയും സൂപ്പർ. പിന്നെ ചേമ്പ് , കാച്ചിൽ , പൊതിയിന , കുരുമുളക് തൈര് ചമ്മന്തിയും കഞ്ഞിയും. രുചികരമായ ഭക്ഷ്യ വിഭവങ്ങൾ ക്യാമ്പിന് എത്തിയവരുടെ വയറ് നിറച്ചു. നാളെ കർഷക നേതൃ ക്യാമ്പിന് തുടക്കം നാളെ (28) രാവിലെ പ്രഭാത ഭക്ഷണത്തോടെയാണ് ക്യാമ്പിന് തുടക്കമാവുക. 9 മണിയോടെ സമ്മേളന റെജിസ്ട്രേഷൻ ആരംഭിക്കും. 10 മണിക്ക് തുടക്കമാവുന്ന ഔദ്യോഗിക സമ്മേളനം സ്വാഗത സംഘം ചെയർമാൻ കെ പ്രവീൺ കുമാറിന്റെ അധ്യക്ഷതയിൽ മുൻ കെ പി സി സി പ്രസിഡന്റ് കെ മുരളീധരൻ എം പി ഉദ്ഘാടനം നിർവഹിക്കും. മുഖ്യാഥിതിയായി എ ഐ സി സി സെകട്ടറി വിശ്വനാഥ പെരുമാൾ ചടങ്ങിൽ പങ്കെടുക്കും. കർഷക കോൺഗ്രസ് ദേശിയ കോ -ഓർഡിനേറ്റർ ലാൽ വർഗീസ് കൽപ്പകാവടി, വയനാട് ഡി സി സി പ്രസിഡന്റ് എൻ ഡി അപ്പച്ചൻ, എൻ എസ് യു ഐ ദേശിയ ജനറൽ സെക്രട്ടറി കെ എം അഭിജിത്, കർഷക കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അൻവർ വർക്കല, ജോർജ് കൊട്ടാരം എം എൽ എ സജീവ് ജോസഫ് എന്നിവർ ആശംസകൾ നേർന്ന് സംസാരിക്കും. കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ സി വിജയൻ സ്വാഗതവും സ്വാഗത സംഘം ജനറൽ കൺവീനർ ബിജു കണ്ണന്തറ നന്ദിയും പറയും. തുടർന്ന് പ്രതിനിധി സമ്മേളനം കർഷക കോൺഗ്രസ് ദേശീയ പ്രവർത്തന സമിതി അംഗവും മുൻ പ്രതിപക്ഷ നേതാവുമായ രമേഷ് ചെന്നിത്തല ഉദ്ഘാടനം നിർവഹിക്കും. കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ സി വിജയൻ അധ്യക്ഷനാകും. മുഖ്യാതിഥിയായി രാഷ്ട്രീയ കാര്യ സമതി അംഗം കെ സി ജോസഫും ചടങ്ങിൽ പങ്കെടുക്കും. പ്രതിനിധി സമ്മേളനം മുഖ്യ പ്രഭാഷണം ടി സിദ്ധിഖ് എം എൽ എ നിർവഹിക്കും. അനിൽ കുമാർ എം എൽ എ പങ്കെടുക്കും. ജനറൽ സെക്രട്ടറി എ. ഡി സാബൂസ് സ്വാഗതം പറയും. തുടർന്ന് പാരമ്പര്യ നെൽവിത്ത് സംരക്ഷകൻ പത്മശ്രീ ചെറുവയൽ രാമനെയും, അദ്ദേഹത്തിന്റെ കൃഷി രീതികളെക്കുറിച്ചുള്ള വിവരങ്ങൾ പങ്കു വെക്കുകയും, ഒപ്പം ജീവകാരുണ്യ പ്രവർത്തകർക്കായുള്ള കേരള കൗമുദി അവാർഡ് ജേതാവ് മുഹമ്മദ് പനക്കൽ എന്നിവരെ ആദരിക്കും. കിസാൻ കോൺഗ്രസ് ദേശിയ കോ -ഓർഡിനേറ്റർ എ തങ്കപ്പൻ, കെ പി സി സിജനറൽ സെക്രട്ടറി കെ എ തുളസി, മുൻ കെ പി സി സി ജനറൽ സെക്രട്ടറി എൻ സുബ്രഹ്മണ്യൻ, കെ സി അബു, ഡി കെ ടി എഫ് സംസ്ഥാന പ്രസിഡന്റ് യു വി ദിനേശ് മണി, യൂത്ത് കോൺഗ്രസ് ദേശിയ ജനറൽ സെക്രട്ടറി വിദ്യ ബാലകൃഷ്ണൻ, കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് പനയ്ക്കൽ, മഹിളാ കോൺഗ്രസ് കോഴിക്കോട് ജില്ല പ്രസിഡന്റ് ഗൗരി പുതിയോത്ത്, എ എൻ ടി യു സി കോഴിക്കോട് പ്രസിഡന്റ് കെ രാജീവൻ, സംസ്ഥാന കർഷക കോൺഗ്രസ് ജനറൽ സെക്രട്ടറി റോയി തങ്കച്ചൻ എന്നിവർ സംസാരിക്കും. ചടങ്ങിന് നന്ദി അർപ്പിച്ച് കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രവീഷ് വളയം സംസാരിക്കും. തുടർന്ന് 2.30 ന് റബർ, നാളികേരം, ക്ഷീര, കശുവണ്ടി, കവുങ്ങ്, വന്യജീവി ശല്യവും മലയോര മേഖലയും തുടങ്ങി വിവിധ വിഷയത്തിൽ ഗ്രൂപ്പ് തല ചർച്ച സംഘടിപ്പിക്കും. വൈകിട്ട് 5 മണിക്ക് പ്രതിനിധി സമ്മേളന സംഘടനാ പ്രമേയ അവതരണം ദേശിയ കോ -കോർഡിനേറ്റർ ലാൽ വർഗീസ് കൽപ്പകാവടി നിർവഹിക്കും. കർഷക കോൺഗ്രസ് ജനറൽ സെക്രട്ടറി എം ഒ ചന്ദ്രശേഖരൻ നന്ദി പറയും. 7മണിക്ക് തുടക്കമാകുന്ന ചർച്ച ക്ലാസ്സിന് കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി മുനമ്പത്ത് ഷിഹാബ് സ്വാഗതം പറയും. കേരളത്തിലെ കർഷകർ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് കോട്ടുകാൽ ഗോപി, സിയാദ്, ആർ പി രവീന്ദ്രൻ, ആർ സി മധു എന്നിവർ സംസാരിക്കും. ചർച്ചക്ക് കർഷക കോൺഗ്രസ് ജനറൽ സെക്രട്ടറി സാവിത്രി മാധവൻ നന്ദി അർപ്പിക്കും. തുടർന്ന് 8 മണിയോടെ കലാവിരുന്നും, ഭക്ഷണ വിരുന്നും ഒരുങ്ങും. നവംബർ 29 രാവിലെ പ്രഭാത ഭക്ഷണത്തോടെയാണ് ക്യാമ്പിന് തുടക്കമാവും 9 മണിയോടെ വിവിധ വിഷയത്തിൽ ചർച്ചാ ക്ലാസുകൾ ആരംഭിക്കും. കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ദിനേശ് മംഗലശ്ശേരി സ്വാഗതം പറയും. കർഷക കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അടയമൺ മുരളീധരന്റെ അ ധ്യക്ഷതയിൽ കർഷക കോൺഗ്രസ് വൈസ് പ്രസിഡന്റ് സുരേഷ് കോശി വിഷയാവതരണം നിർവഹിക്കും. ഇന്റർനാഷണൽ കോൺഗ്രസും കർഷകരും എന്നവിഷയത്തിൽ ടോമി പാലക്കൽ, കെ ബിനിമോൾ, ജോസ് കാരിവേലിൽ, ഹരിദാസ് കയ്യാലത്തറ എന്നിവർ സംവദിക്കും. സംസ്ഥാന സെക്രട്ടറി എൻ രാജഗോപാൽ നന്ദി പറയും. 10 മണിയോടെതുടക്കമാകുന്ന ചർച്ചാ ക്ലാസ്സിൽ. കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഐപ് വഴക്കെതടം സ്വാഗതം പറയും. കർഷക കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് ബാബുജി ഈശോയുടെ അ ധ്യക്ഷതയിൽ കൃഷി അസിസ്റ്റന്റ് ഡയറക്ടർ കോഴിക്കോട് സബീന എം എം വിഷയാവതരണം നിർവഹിക്കും. എം വി വത്സലകുമാർ, അമ്പു വൈദ്യർ, കെ ടി സിദ്ദിഖ്,രാജേഷ് മാരായമുട്ടം എന്നിവർ സംവദിക്കും. ചർച്ചാ ക്ലാസ്സ് കോരങ്ങാട്ട് മൊയ്തു നന്ദി പറയും. 11.15ന് തുടക്കമാകുന്ന അവസാന ചർച്ചാ ക്ലാസ്സിന് കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഇസ്മയിൽ ഹാജി സ്വാഗതം പറയും. കർഷക കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് ജോർജ് ജേക്കബിന്റെ അ ധ്യക്ഷതയിൽ ജോയിന്റ് ഡയറക്ടർ കൃഷി വകുപ്പ് പി വിക്രമൻ വിഷയാവതരണം നിർവഹിക്കും. നൂതന കൃഷി രീതികൾ കേരളത്തിൽ എന്ന വിഷയത്തിൽ കെ വേണുഗോപാൽ, ചിരപ്പുറത്ത് മുരളി, സോജൻ ജി കുന്നേൽ, കെ എ ജോയി എന്നിവർ സംവദിക്കും. ചർച്ചക്ക് എൻ പി വിജയൻ നന്ദി പറയും. 2.30 ന് ആരംഭിക്കന്ന നേതൃ ക്യാമ്പ് സമാപന സമ്മേളനത്തിന് കർഷക കോൺഗ്രസ്‌ ജനറൽ സെക്രട്ടറി ജോസ് പായൻകുഴി സ്വാഗതം പറയും. കർഷക കോൺഗ്രസ് സംസ്ഥാന കമ്മറ്റി അംഗം ജോജി ചെറിയാന്റെ അധ്യക്ഷതയിൽ രാക്ഷ്ട്രീയ കാര്യ സമതി അംഗം എം ലിജു ഉദ്ഘാടനം നിർവഹിക്കും. വി എസ് ജോയി, കെ ബാലനാരായണൻ, രമേശൻ കരുവാച്ചേരി നിജേഷ് അരവിന്ദ്, കെ പ്രതീപൻ എന്നിവർ ചടങ്ങിന് ആശംസകൾ നേർന്ന് സംസാരിക്കും. താമരശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് എം സി നസ്സിമുദ്ധീൻ നന്ദി പറയും. വൈകിട്ട് നാല് മണിക്ക് ആരംഭിക്കുന്ന കർഷക സംഗമം പൊതു സമ്മേളനം കർഷക കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് പി സി ഹബീബ് തമ്പി സ്വാഗതം പറയും. കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ സി വിജയന്റെ അധ്യക്ഷതയിൽ കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ എം പി ഉദ്ഘാടനം ചെയ്യും. ചടങ്ങിന് മുഖ്യാതിഥിയായി പാർലമെന്റ് പാർട്ടി സെക്രട്ടറി എം കെ രാഘവൻ പങ്കെടുക്കും. കെ പ്രവീൺ കുമാർ, കെ ജയന്ത് പി എം നിയാസ്, മാർട്ടിൻ ജോർജ്ജ്, എ സി ബാലകൃഷ്ണൻ എം എൽ എ, ചാണ്ടി ഉമ്മൻ എം എൽ എ, രാഹുൽ മാങ്കൂട്ടം, അലോഷ്യസ് സേവ്യർ, ഷിബു മീരാൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിക്കും. താമരശ്ശേരി ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ് പി ഗിരീഷ് കുമാർ നന്ദി സംസാരിക്കും. തുടർന്ന് ദേശിയ ഗാനത്തോടെ നേതൃക്യാമ്പിന് സമാപനമാകും. കേരളത്തിലെ കാർഷിക മേഖല കടുത്ത പ്രതിസന്ധിയെ നേരിടുന്ന സാഹചര്യത്തിലാണ് ഇത്തരത്തിൽ ഒരു കർഷക സംഗമത്തിന് കോഴിക്കോട് വേദിയാകുന്നത്. കാർഷിക മേഖല നേരിടുന്ന പ്രതിസന്ധികളും, പരിഹാര മാർഗങ്ങളും സമ്മേളനത്തിൽ വിശദമായി ചർച്ച ചെയ്യുകയും, ഉൽപാദന ചെലവിനെ അടിസ്ഥാനമാക്കി വിലകൾക്ക് സംഭരണ വില നിശ്ചയിക്കുന്നതടക്കമുള്ള നിർദ്ദേശങ്ങൾ അടങ്ങിയ നിവേദനം കേന്ദ്ര -സംസ്ഥാന സർക്കാരുകൾക്ക് സമർപ്പിക്കാനുള്ള തീരുമാനവും സമ്മേളന ചർച്ചയിൽ കൈക്കൊള്ളും.

Karashaka state camp food reception

Next TV

Related Stories
അഴിമതി വിജിലന്‍സ് അന്വേഷിക്കണം; ആര്‍ജെഡിയില്‍ നിന്നും കൂട്ടരാജി

May 8, 2025 03:39 PM

അഴിമതി വിജിലന്‍സ് അന്വേഷിക്കണം; ആര്‍ജെഡിയില്‍ നിന്നും കൂട്ടരാജി

ആര്‍ജെഡി നടുവണ്ണൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ കീഴിലുള്ള സ്ഥാപനങ്ങളില്‍ നിയമനമുള്‍പ്പെടെയുള്ള...

Read More >>
സ്‌പോര്‍ട്‌സ് ക്യാമ്പ് 'ഒളിമ്പിയ 2025' സമ്മര്‍ ക്യാമ്പ് സമാപിച്ചു

May 7, 2025 04:29 PM

സ്‌പോര്‍ട്‌സ് ക്യാമ്പ് 'ഒളിമ്പിയ 2025' സമ്മര്‍ ക്യാമ്പ് സമാപിച്ചു

ബാലുശ്ശേരി ബിആര്‍സി യുടെ ആഭിമുഖ്യത്തില്‍ ജിവിഎച്ച് എസ്എസ്...

Read More >>
കൂട്ടാലിടയില്‍ വിദേശമദ്യം വില്‍പ്പന നടത്തിയ ആള്‍ പിടിയില്‍

May 6, 2025 11:51 PM

കൂട്ടാലിടയില്‍ വിദേശമദ്യം വില്‍പ്പന നടത്തിയ ആള്‍ പിടിയില്‍

സ്‌കൂട്ടറില്‍ കടത്തിക്കൊണ്ട് വന്ന് വില്‍പ്പന നടത്തിയതിന് വടക്കെ നെല്ലിയോട്ട് കണ്ടി വീട്ടില്‍ ഷൈജു...

Read More >>
ഗാര്‍ഹിക പീഡനം ; ബാലുശ്ശേരിയില്‍ ഭര്‍തൃവീട്ടില്‍ യുവതിക്കു നേരെ പീഡനം

Apr 22, 2025 03:54 PM

ഗാര്‍ഹിക പീഡനം ; ബാലുശ്ശേരിയില്‍ ഭര്‍തൃവീട്ടില്‍ യുവതിക്കു നേരെ പീഡനം

വീട്ടില്‍ മദ്യപിച്ചെത്തി യുവതിയെ നിരന്തരം ഉപദ്രവിക്കുകയും, സ്ത്രീധനത്തിന്റെ പേരിലും യുവതിയെ...

Read More >>
 എംഡിഎംഎയും കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍

Apr 14, 2025 01:54 AM

എംഡിഎംഎയും കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍

ബാലുശ്ശേരി പൊലീസ് പ്രതികളെയും ഇവരുടെ വാഹനവും കസ്റ്റഡിയില്‍...

Read More >>
ബാലുശ്ശേരിയില്‍ മയക്കുമരുന്ന് വേട്ട തുടരുന്നു; യുവാക്കള്‍ പിടിയില്‍

Apr 12, 2025 02:16 PM

ബാലുശ്ശേരിയില്‍ മയക്കുമരുന്ന് വേട്ട തുടരുന്നു; യുവാക്കള്‍ പിടിയില്‍

നിരോധിത മയക്കുമരുന്നായ എംഡിഎംഎയുമായി യുവാക്കള്‍...

Read More >>
Top Stories










News Roundup