കോഴിക്കോട്: കർഷക കോൺഗ്രസ് സംസ്ഥാന നേതൃ ശില്പശാലയ്ക്ക് താമരശ്ശേരി വ്യാപാര ഭവനിൽ റെജിസ്ട്രേഷൻ ആരംഭിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 300 ഓളം പ്രതിനിധികൾ റെജിസ്ട്രേഷൻ ചെയ്ത സമ്മേളനത്തിൽ ചിന്നമ്മ ജോർജ്, വിജി ലല്ലുമോൾ, ഉമ ദേവി, മില്ലി മോഹൻ, കോഴിക്കോട് ജില്ല ജനറൽ സെക്രട്ടറി, അസ്‌ലം കടമേരി , കദീജ സത്താർ, സിന്ധു രജിത്ത്, കൃഷ്‌ണാഞ്ജന, ഫസ്‌ല ബാനു, പി കെ സി മുഹമ്മദ്, കോഴിക്കോട് ജില്ലാ സെക്രട്ടറി സണ്ണി കൂഴാംപാലാ എന്നിവർ നേതൃത്വം വഹിച്ചു. അൽപ്പ സമയത്തിനകം മുൻ കെ പി സി സി പ്രസിഡന്റ് കെ മുരളീധരൻ എം പി ശില്പശാലയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കും. പ്രഭാത ഭക്ഷണത്തോടെയാണ് നേതൃ ക്യാമ്പിന് തുടക്കമായത്. കേരളത്തിലെ കാർഷിക മേഖല കടുത്ത പ്രതിസന്ധിയെ നേരിടുന്ന സാഹചര്യത്തിലാണ് ഇത്തരത്തിൽ ഒരു കർഷക സംഗമത്തിന് കോഴിക്കോട് വേദിയാകുന്നത്. കാർഷിക മേഖല നേരിടുന്ന പ്രതിസന്ധികളും, പരിഹാര മാർഗങ്ങളും സമ്മേളനത്തിൽ വിശദമായി ചർച്ച ചെയ്യുകയും, ഉൽപാദന ചെലവിനെ അടിസ്ഥാനമാക്കി വിലകൾക്ക് സംഭരണ വില നിശ്ചയിക്കുന്നതടക്കമുള്ള നിർദ്ദേശങ്ങൾ അടങ്ങിയ നിവേദനം കേന്ദ്ര -സംസ്ഥാന സർക്കാരുകൾക്ക് സമർപ്പിക്കാനുള്ള തീരുമാനവും സമ്മേളന ചർച്ചയിൽ കൈക്കൊള്ളും.
Karashaka congress state leader ship camp registration