കർഷകർക്ക് സർക്കാർ ശബളം നൽകണമെന്ന് ചെറുവയൽ രാമൻ

കർഷകർക്ക് സർക്കാർ ശബളം നൽകണമെന്ന്  ചെറുവയൽ രാമൻ
Nov 28, 2023 01:05 PM | By Rijil

 താമരശ്ശേരി: കാർഷിക മേഖലയെ സംരക്ഷിക്കാൻ വേണ്ടി കർഷകർക്ക് കൃഷി ചെയ്യുന്ന ഭൂമിക്ക് ആനുപാതികമായി സർക്കാർ ശബളം നൽകണമെന്ന് പത്മശ്രീ ചെറു വയൽ രാമൻ പറഞ്ഞു. കർഷകരുടെ മകൾക്ക് ആനുകൂല്യങ്ങൾ നൽകണം. കോളേജുകളിൽ സംവരണം നൽകണം. "ജയ് ജവാൻ ജയ് കിസാൻ " എന്ന മുദ്രാവാക്യം വിളിച്ചാൽ മാത്രം പോര. സർക്കാർ ഓഫീസുകളിൽ കർഷകർക്ക് മാന്യമായ പരിഗണന നൽകണം. ഇപ്പോഴത്തെ കർഷകരുടെ ശരാശരി പ്രായം 60 വയസ്സാണ്. ഇവരുടെ കാലം കഴിഞ്ഞാൽ പിന്നെ കർഷകർ ഇല്ല. പുതിയ തലമുറ കാർഷിക മേഖലയിലേക്ക് വരുന്നില്ല. മലയോര മേഖലയിൽ വന്യമൃഗല ശല്യം രൂക്ഷമാണ്. ലക്ഷ കണക്കിന് രൂപയുടെ കാർഷിക വിളകളാണ് വന്യജീവികൾ നശിപ്പിക്കുന്നത്. കർഷകർക്ക് ഒപ്പം നിൽക്കാൻ മാറി - മാറി വരുന്ന സർക്കാരുകൾ തയ്യാറാകണം - ചെറു വയൽ രാമൻ പറഞ്ഞു. കേരള കർഷകരുടെ സ്വകാര്യ അഹങ്കാരം പത്മശ്രീ ചെറുവയൽ രാമന് കർഷക കോൺഗ്രസ് നേതൃ ക്യാമ്പിൽ ആദരം. വയനാട്ടിലെ 55 ഓളം പാരമ്പര്യ നെൽ വിത്തുകൾ തനിമ നഷ്ടപെടാതെ 30 വർഷമായി സംരക്ഷിച്ച് വരികയാണ് രാമേട്ടൻ. രാസവളവും കീടനാശികളും ഉപയോഗിക്കാതെ കൃഷി രീതികൾ പിൻ തുടരാൻ വേണ്ടി ഭീമമായ തുകയാണ് ചെലവിട്ടത് - ചെറുവയൽ രാമേട്ടൻ പ്രതിനിധികളുമായി അനുഭവം പങ്കിട്ടു. തന്റെ വൈക്കോൽ ഗൃഹം സന്ദർശിക്കാനും കൃഷി അനുഭവങ്ങൾ നേരിട്ട് അറിയാൻ വേണ്ടി നിരവധി ആളുകളാണ് വീട്ടിലേക്ക് വന്ന് കൊണ്ടിരിക്കുന്നത് .

Cheru vayal Raman at karashaka camp

Next TV

Related Stories
അഴിമതി വിജിലന്‍സ് അന്വേഷിക്കണം; ആര്‍ജെഡിയില്‍ നിന്നും കൂട്ടരാജി

May 8, 2025 03:39 PM

അഴിമതി വിജിലന്‍സ് അന്വേഷിക്കണം; ആര്‍ജെഡിയില്‍ നിന്നും കൂട്ടരാജി

ആര്‍ജെഡി നടുവണ്ണൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ കീഴിലുള്ള സ്ഥാപനങ്ങളില്‍ നിയമനമുള്‍പ്പെടെയുള്ള...

Read More >>
സ്‌പോര്‍ട്‌സ് ക്യാമ്പ് 'ഒളിമ്പിയ 2025' സമ്മര്‍ ക്യാമ്പ് സമാപിച്ചു

May 7, 2025 04:29 PM

സ്‌പോര്‍ട്‌സ് ക്യാമ്പ് 'ഒളിമ്പിയ 2025' സമ്മര്‍ ക്യാമ്പ് സമാപിച്ചു

ബാലുശ്ശേരി ബിആര്‍സി യുടെ ആഭിമുഖ്യത്തില്‍ ജിവിഎച്ച് എസ്എസ്...

Read More >>
കൂട്ടാലിടയില്‍ വിദേശമദ്യം വില്‍പ്പന നടത്തിയ ആള്‍ പിടിയില്‍

May 6, 2025 11:51 PM

കൂട്ടാലിടയില്‍ വിദേശമദ്യം വില്‍പ്പന നടത്തിയ ആള്‍ പിടിയില്‍

സ്‌കൂട്ടറില്‍ കടത്തിക്കൊണ്ട് വന്ന് വില്‍പ്പന നടത്തിയതിന് വടക്കെ നെല്ലിയോട്ട് കണ്ടി വീട്ടില്‍ ഷൈജു...

Read More >>
ഗാര്‍ഹിക പീഡനം ; ബാലുശ്ശേരിയില്‍ ഭര്‍തൃവീട്ടില്‍ യുവതിക്കു നേരെ പീഡനം

Apr 22, 2025 03:54 PM

ഗാര്‍ഹിക പീഡനം ; ബാലുശ്ശേരിയില്‍ ഭര്‍തൃവീട്ടില്‍ യുവതിക്കു നേരെ പീഡനം

വീട്ടില്‍ മദ്യപിച്ചെത്തി യുവതിയെ നിരന്തരം ഉപദ്രവിക്കുകയും, സ്ത്രീധനത്തിന്റെ പേരിലും യുവതിയെ...

Read More >>
 എംഡിഎംഎയും കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍

Apr 14, 2025 01:54 AM

എംഡിഎംഎയും കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍

ബാലുശ്ശേരി പൊലീസ് പ്രതികളെയും ഇവരുടെ വാഹനവും കസ്റ്റഡിയില്‍...

Read More >>
ബാലുശ്ശേരിയില്‍ മയക്കുമരുന്ന് വേട്ട തുടരുന്നു; യുവാക്കള്‍ പിടിയില്‍

Apr 12, 2025 02:16 PM

ബാലുശ്ശേരിയില്‍ മയക്കുമരുന്ന് വേട്ട തുടരുന്നു; യുവാക്കള്‍ പിടിയില്‍

നിരോധിത മയക്കുമരുന്നായ എംഡിഎംഎയുമായി യുവാക്കള്‍...

Read More >>
Top Stories










News Roundup