താമരശ്ശേരി : കേരളത്തിലെ കർഷകർ ആത്മഹത്യാ മുനമ്പിലാണെന്നും കർഷകർക്ക് വേണ്ടത് മായം കലരാത്ത വിഷം ആണെന്നും മുൻ കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ ബി അബു പറഞ്ഞു. കർഷക കോൺഗ്രസ് സംസ്ഥാന നേതൃ ക്യാമ്പിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. കർഷകരോട് നീതി പുലർത്തിയ പ്രസ്ഥാനം കോൺഗ്രസ് ആണെന്നും കഴിഞ്ഞ കോൺഗ്രസ് സർക്കാർ 70,000 കോടി രൂപയുടെ കാർഷിക കടങ്ങളാണ് എഴുതി തള്ളിയത് . എല്ലാം ശരിയാക്കുമെന്ന് അധികാരത്തിൽ എത്തിയവർക്ക് ജനങ്ങൾക്ക് വേണ്ടി ഒന്നും ചെയ്യാൻ കഴഞ്ഞിട്ടില്ല - കെ സി അബു പറഞ്ഞു. കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ സി വിജയൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
KC Abu at karashaka camp